ആറു വർഷം മുൻപ് മരിച്ച ആളുടെ പേരിൽ കള്ളവോട്ട്

Advertisement

പത്തനംതിട്ട. മെഴുവേലിയിൽ മരിച്ച ആളുടെ പേരിൽ കള്ളവോട്ട് .ആറു വർഷം മുൻപ് മരിച്ച അന്നമ്മയുടെ പേരിലാണ് വീട്ടിൽ വച്ച് കള്ളവോട്ട് ചെയ്തത്. ബി ൽ ഓ യുടെയും, കോൺഗ്രസ് മെഴുവേലി പഞ്ചായത്ത് മെമ്പറുടെയും അറിവോടെയാണ് കള്ളവോട്ട് നടന്നതെന്ന് കാട്ടി എൽഡിഎഫ് പരാതി നൽകി.പരാതിക്കാരുടെ മൊഴി തിരഞ്ഞെടുപ്പ് കമ്മീഷൻ രേഖപ്പെടുത്തി. വീട്ടിലേക്കുള്ള നടപടി വേണമെന്ന് മുഖ്യമന്ത്രി

ആറു വർഷം മുൻപ് മരിച്ച 94 കാരി അന്നമ്മയുടെ പേരിലാണ് പത്തനംതിട്ട മെഴുവേലിയിൽ വോട്ട് ചെയ്തത്. 874 ആയിരുന്നു അന്നമ്മയുടെ വോട്ടർ പട്ടികയിലെ ക്രമനമ്പർ. ഇത് നീക്കം ചെയ്യാതെ 876 ആംക്രമനമ്പർ ഉള്ള അന്നമ്മയുടെ മകൻറെ ഭാര്യ 65 വയസ്സുകാരി അന്നമ്മയെ കൊണ്ടാണ് മരിച്ചയാൾക്ക് വേണ്ടി വോട്ട് ചെയ്യിച്ചത്. മെഴുവേലി പഞ്ചായത്തിലെ ഒന്നാം വാർഡ് കോൺഗ്രസ് മെമ്പർ ഉൾപ്പെടെ അറിഞ്ഞാണ് കള്ളവോട്ട് നടന്നത് എന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകി. കള്ളവോട്ട് നടന്നു എന്നത് ബിഎൽ ഓയും സ്ഥിരീകരിച്ചു

അന്നമ്മ പറയുന്നത് കള്ളമാണ് എന്നും മരിച്ച ആളുടെ പേരിലാണ് വോട്ട് ചെയ്യാനുള്ള അപേക്ഷ നൽകിയിരുന്നത് എന്നും പരാതിക്കാരും പറഞ്ഞു

കള്ളവോട്ട് നടന്ന കാര്യം 24 പുറത്ത് വിട്ടതോടെ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു

നിലവിൽ പരാതിക്കാരുടെ ഉൾപ്പെടെ മൊഴി തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ ഗുരുതരമായ വീഴ്ച നടന്നു എന്നാണ് കമ്മീഷന്റെ വിലയിരുത്തൽ. BLO ക്ക് പുറമേ വീട്ടിൽ വോട്ട് ജയിക്കാൻ പോയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും അച്ചട നടപടി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

Advertisement