ആദായനികുതി റിട്ടേണ്‍ ഓണ്‍ലൈനായി എങ്ങനെ ഫയല്‍ ചെയ്യാം

Advertisement

2023-24 സാമ്ബത്തിക വര്‍ഷത്തേയും 2024-25 മൂല്യനിര്‍ണ്ണയ വര്‍ഷത്തേയും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയമാണ് ഇത്.

2024 ജൂലൈ 31 വരെ നികുതിദായകര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാം. കമ്ബനിയില്‍ നിന്നോ തൊഴിലുടമയില്‍ നിന്നോ ഫോം 16 ലഭിച്ചു കഴിഞ്ഞാല്‍ ഐടിആര്‍ ഫയല്‍ ചെയ്യാം. ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ നല്‍കാനുള്ള വഴികള്‍ ഇതാ.

എങ്ങനെ ഓണ്‍ലൈനായി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം?

ആദായനികുതിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://www.incometax.gov.in/iec/foportal/ എന്നതിലൂടെയാണ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയുക.

ഘട്ടം 1: ആദായ നികുതി വെബ്സൈറ്റ് https://www.incometax.gov.in/iec/foportal/ തുറന്ന് നിങ്ങളുടെ പാന്‍ നമ്ബറും പാസ്വേഡും നല്‍കി ലോഗിന്‍ ചെയ്യുക.

സ്റ്റെപ്പ് 2: ഇതിനുശേഷം ഫയല്‍ ഇന്‍കം ടാക്‌സ് റിട്ടേണില്‍ ക്ലിക്ക് ചെയ്യണം.

ഘട്ടം 3: അടുത്ത ഘട്ടത്തില്‍ നിങ്ങള്‍ മൂല്യനിര്‍ണ്ണയ വര്‍ഷം തിരഞ്ഞെടുക്കണം. 2023-24 സാമ്ബത്തിക വര്‍ഷത്തേക്കാണ് നിങ്ങള്‍ ഐടിആര്‍ ഫയല്‍ ചെയ്യുന്നതെങ്കില്‍, നിങ്ങള്‍ അസസ്മെന്റ് ഇയര്‍ (AY) 2024-25 തിരഞ്ഞെടുക്കേണ്ടതുണ്ട്.

ഘട്ടം 4: ഇതിന് ശേഷം നിങ്ങള്‍ എന്താണെന്ന് രേഖപ്പെടുത്തണം. അതായത്, വ്യക്തി, HUF, മറ്റ് ഓപ്ഷനുകള്‍ എന്നിവ ലഭ്യമാകും. ഇതില്‍ നിന്നും ‘വ്യക്തിഗത’ എന്നതില്‍ ക്ലിക്ക് ചെയ്യാം.

ഘട്ടം 5: ഇതിന് ശേഷം ഐടിആര്‍ തരം തിരഞ്ഞെടുക്കണം. ഇന്ത്യയില്‍ 7 തരം ഐടിആ ഉണ്ട്. ഐടിആറിന്റെ 1 മുതല്‍ 4 വരെയുള്ള ഫോമുകള്‍ വ്യക്തികള്‍ക്കും HUF-നുമുള്ളതാണ്.

ഘട്ടം 6: അടുത്ത ഘട്ടത്തില്‍ നിങ്ങള്‍ ഐടിആറിന്റെ തരവും കാരണവും തിരഞ്ഞെടുക്കണം. അടിസ്ഥാന ഇളവുകളേക്കാള്‍ കൂടുതല്‍ നികുതി നല്‍കേണ്ട വരുമാനം പോലുള്ള ഓപ്ഷനുകള്‍ നിങ്ങള്‍ ഇവിടെ തിരഞ്ഞെടുക്കേണ്ടതുണ്ട്, താഴെ നല്‍കിയിരിക്കുന്ന ചെക്ക് ബോക്‌സില്‍ ക്ലിക്ക് ചെയ്യണം.

ഘട്ടം 7: വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇവിടെ നിങ്ങള്‍ പാന്‍, ആധാര്‍, പേര്, ജനനത്തീയതി, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, ബാങ്ക് വിശദാംശങ്ങള്‍ എന്നിവ നല്‍കി സാദൂകരിക്കണം. ഇവിടെ നിങ്ങള്‍ വരുമാനം, നികുതി, ഇളവ് കിഴിവ് എന്നിവയുടെ വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇതിന് ശേഷം നിങ്ങളുടെ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ നിങ്ങള്‍ സ്ഥിരീകരിക്കേണ്ടതുണ്ട്. .

ഐടിആര്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യുന്നതിന് പാന്‍, ആധാര്‍ കാര്‍ഡ്, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ഫോം 16, സംഭാവന സ്ലിപ്പ്, നിക്ഷേപം, ഇന്‍ഷുറന്‍സ് പോളിസി പേയ്‌മെന്റ് രസീതുകള്‍, ഹോം ലോണ്‍ പേയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ രസീത്.പലിശ സര്‍ട്ടിഫിക്കറ്റ് ഈ രേഖകള്‍ ആവശ്യമാണ്