തിരുവനന്തപുരം.മദ്യപിച്ചു ഡ്യൂട്ടിക്കെത്തുന്ന കെഎസ്ആർടിസി
ജീവനക്കാർക്കെതിരെ കർശന നടപടി തുടരുന്നു.കെഎസ്ആർടിസി വിജിലൻസ്
വിഭാഗം നടത്തിയ പരിശോധനയിൽ
137 കേസുകളാണ് പുതിയതായി റിപ്പോർട്ട്
ചെയ്തത്.ഇതിന്റെ അടിസ്ഥാനത്തിൽ
കെഎസ്ആർടിസിയിലെ 97 സ്ഥിരം
ജീവനക്കാരെ സസ്പെന്റ് ചെയ്തു.
കെ സ്വിഫ്റ്റിലെ താത്കാലിക ജീവനക്കാരും
കെഎസ്ആർടിസിയിലെ ബദലി ജീവനക്കാരും
ഉൾപ്പടെ 40 പേരെ പിരിച്ചു വിട്ടു.
ഒരു വെഹിക്കിൽ ഇൻസ്പെക്ടറും
2 വെഹിക്കിൾ സൂപ്പർവൈസർമാരും
ഉൾപ്പടെ നടപടിക്ക് വിധേയമായവരുടെ
കൂട്ടത്തിലുണ്ട്.ഡ്യൂട്ടിക്ക് മദ്യപിച്ച് വന്നതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനുമാണ് നടപടി
Home News Breaking News മദ്യപിച്ചു ഡ്യൂട്ടിക്കെത്തുന്ന കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കർശന നടപടി തുടരുന്നു