രാജീവ് ചന്ദ്രശേഖറിന്റെ പരാതിയില്‍ ശശി തരൂരിനെതിരെ പോലീസ് കേസ്. പണം നല്‍കി വോട്ടുവാങ്ങുന്നെന്ന ആരോപണത്തിന് എതിരെയായിരുന്നു പരാതി. ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസെടുത്തത്.
എന്‍ഡിഎ സ്ഥാനാര്‍ഥി മതസംഘടനകള്‍ക്കു പണം നല്‍കി രാജീവ് ചന്ദ്രശേഖര്‍ വോട്ടു പിടിക്കുന്നതായി ചാനല്‍ അഭിമുഖത്തില്‍ ശശി തരൂര്‍ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് രാജീവ് ചന്ദ്രശേഖര്‍ ഡിജിപിക്കു പരാതി നല്‍കിയത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശശി തരൂരിനു താക്കീത് നല്‍കിയിരുന്നു.