മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു, സി പി എം നേതാവിനെതിരെ കേസ്

Advertisement

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചതിന്
സി പി ഐ എം നേതാവിനെതിരെ കാസറഗോഡ് വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.
ബളാൽ കരോട്ട്ചാൽ മുൻ ബ്രാഞ്ച് സെക്രട്ടറിയും, ലോക്കൽ കമ്മിറ്റി മെമ്പറുമായ മധുവിനെതിരെയാണ് പോലീസ് കേസെടുത്തത്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുക, കലാപാഹ്വാനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ഇന്ദിരാ ഗാന്ധിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സിപിഐഎം നേതാവ് ഫേസ് ബുക്കിലൂടെ അപമാനിച്ചു എന്നാണ് കേസ്. യൂത്ത് കോണ്ഗ്രസ് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജ്ജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.