കാസറഗോഡ്. ലോക്സഭ മണ്ഡലത്തിലെ പയ്യന്നൂരിൽ വീട്ടിലെ വോട്ടിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി കള്ള വോട്ട് ചെയ്തതായി പരാതി . പയ്യന്നൂർ കോറോമിലെ അമ്പത്തി നാലാം നമ്പർ ബൂത്തിലെ വോട്ടാറായ മാധവൻ വെളിച്ചപ്പാടിന്റെ പേരിൽ ബ്രാഞ്ച് സെക്രട്ടറി വ്യാജ വോട്ട് ചെയ്തെന്നാണ് ആരോപണം. തൊണ്ണൂറ്റി രണ്ട്കാരനായ മാധവൻ വെളിച്ചപ്പാട് തനിച്ചുള്ളപ്പോൾ വീട്ടിലെത്തി കംപാനിയൽ ഫോമിൽ ഒപ്പിട്ട് വാങ്ങിയാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്… വീട്ടുകാർ എത്തിയപ്പോൾ വോട്ടി ചെയ്തില്ലെന്ന മാധവൻ വെളിച്ചപ്പാട് പരാതിപ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ യു ഡി എഫ് ജില്ലാ വരണാധികാരിയ്ക്ക് പരാതി നൽകി. ജില്ലാ കളക്ടർ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറോട് വിശദീകരണം തേടിയിട്ടുണ്ട്..വിഷയം കണ്ണൂർ ജില്ലാ കളക്ടർ അന്വേഷിക്കും. കള്ള വോട്ട് ആരോപണം വർധിച്ചു വരുന്ന സാഹചര്യത്തിൽ കാസറഗോഡ് ജില്ലകളക്ടർ കെ ഇമ്പശേഖർ ഇന്ന് പയ്യന്നൂർ കല്ല്യാശേരി മണ്ഡലങ്ങളിൽ പരിശോധന നടത്തി