വൈദ്യുതി മുടങ്ങി; കോഴികൾ ചത്തൊടുങ്ങി

Advertisement

മലപ്പുറം: കെഎസ്ഇബി മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് കർഷകന്റെ 1500 ഓളം കോഴികൾ ചത്തതായി പരാതി .

മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി തുടിമ്മൽ അബ്ദുല്ലയുടെ കോഴി ഫാമിലെ കോഴികളാണ് ചത്തത് .
മൂന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി അബ്ദുല്ല .
അറ്റകുറ്റ പണിക്കായി ഇന്നലെ പത്ത് മണി മുതൽ 7 മണി വരെയാണ് വൈദ്യുതി ഓഫ് ആക്കിയത് നാട്ടുകാർ .
മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ പകരം സംവിധാനം ഒരുക്കമായിരുന്നു എന്ന് കർഷകൻ അബ്ദുല്ല .
നേരത്തെ മുന്നറിയിപ്പ് വരുമ്പോൾ പകരം സംവിധാനം ഒരുക്കാറാണ് പതിവ് എന്നും അബ്ദുല്ല.
ഭാഗീകമായി വൈദ്യുതി ഓഫ് ചെയ്യുമ്പോൾ മുന്നറിയിപ്പ് സന്ദേശം നൽകാനാവില്ലെന്ന് കെഎസ്ഇബി വിശദീകരണം .
നാല് മണിക്കൂർ ആണ് വൈദ്യുതി വിച്ഛേദിച്ചത് എന്നും കെഎസ്ഇബി.