വാർത്താ നോട്ടം
2024 ഏപ്രിൽ 22 തിങ്കൾ
BREAKING NEWS
👉ലീഗ് നേതൃത്വത്തെ വിമർശിക്കുന്ന ചോദ്യാവലിയുമായി സമസ്ത. പൊന്നാനി സമസ്ത കൂട്ടായ്മ എന്ന പേരിലാണിത്.
👉രാജസ്ഥാൻ റാലിയിലെ പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി വേണമെന്ന് സി പി എം
🌴 കേരളീയം🌴
🙏 കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഭക്ഷ്യവിഷബാധയെന്ന് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ കേരള സന്ദര്‍ശനം റദ്ദാക്കിയെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണാര്‍ത്ഥം ചാവക്കാട്, കുന്നത്തൂര്‍ , ആലപ്പുഴ എന്നിവിടിങ്ങളിലാണ് രാഹുല്‍ ഇന്ന് പ്രചരണം നടത്താനിരുന്നത്.
🙏 ലീഗും സമസ്തയും തമ്മില്‍ കടുത്ത ഭിന്നത നിലനിലനില്‍ക്കുന്നുവെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. തര്‍ക്കം പരിഹരിക്കാന്‍ ഇരുനേതൃത്വവും ശ്രമിക്കണമെന്നും, സമസ്തയും പാണക്കാട് കുടുംബവും തമ്മിലുള്ള യോജിപ്പ് ഇല്ലാതായിയെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്റെ സെക്രട്ടറി പറയുന്നത് വിവരക്കേടും തോന്നിവാസവുമാണ്.
🙏ഇടതുമുന്നണിക്ക് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ. പ്രതിസന്ധിഘട്ടത്തില്‍ സഭയെ സഹായിച്ചവരെ കരുതുവാനും തിരികെ സഹായിക്കുവാനും ഉത്തരവാദിത്തം ഉണ്ടെന്ന് വിശ്വാസികളോട് മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ആഹ്വാനം ചെയ്തു. സഭാ തര്‍ക്കത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഓര്‍മിപ്പിച്ചാണ് ആഹ്വാനം.
🙏 പത്തനംതിട്ടയില്‍ മരിച്ച സ്ത്രീയുടെ വോട്ട് മരുമകള്‍ രേഖപ്പെടുത്തിയെന്ന പരാതിയിന്‍മേല്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. രണ്ട് പോളിംഗ് ഓഫീസര്‍മാരെയും ബിഎല്‍ഒയെയും ജില്ലാ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തു. ബിഎല്‍ഒ അമ്പിളി, പോളിംഗ് ഓഫീസര്‍മാരായ ദീപ, കല എസ് തോമസ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. രേഖപ്പെടുത്തിയ വോട്ട് അസാധുവായി കണക്കാക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
🙏 ജീവിച്ചിരിക്കുന്ന 14 പേരെ മരിച്ചെന്ന കാരണം കാണിച്ച് കാസര്‍ഗോഡ് വെസ്റ്റ് എളേരിയിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ ബിഎല്‍ഒ യെ സസ്പെന്റ് ചെയ്തു. വെസ്റ്റ് എളേരിയിലെ 51 -ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ സീന തോമസിനെയാണ് കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സസ്പെന്റ് ചെയ്തത്.
🙏 തൃശൂര്‍ പൂരത്തിന് ആനകള്‍ക്ക് കൊണ്ടു വന്ന പട്ടയും കുടമാറ്റത്തിനുള്ള കുടയും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോക് തടയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പട്ടയുമായെത്തിയവരോട് കമ്മിഷണര്‍ അങ്കിത് അശോക് കയര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഇതിനു പിന്നാലെ കുടമാറ്റത്തിനായി കൊണ്ടു വന്ന കുടകള്‍ പൊലീസ് തടയുന്നതും ദൃശ്യങ്ങളിലുണ്ട്.
🙏 തൃശൂര്‍ പൂരം നടത്തിപ്പിലെ വീഴ്ചയില്‍ തൃശൂര്‍ കമ്മീഷണര്‍ അങ്കിത് അശോകിനെയും അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശനെയും മാറ്റും. പൊലീസ് ഇടപെടലില്‍ പൂരം അലങ്കോലമായതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടുള്ള അടിയന്തര നടപടി. പരാതികള്‍ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.
🙏 ആചാരങ്ങളറിയാത്ത പോലീസുകാര്‍ ഡ്യൂട്ടിക്ക് വരുന്നതാണ് പ്രശ്നമെന്നും തൃശൂര്‍ പൂരത്തിനെതിരേ പ്രത്യേക എന്‍.ജി.ഒകളുടെ നേതൃത്വത്തില്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും തൃശ്ശൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എസ് സുനില്‍കുമാര്‍.
🙏 കേരള സര്‍വ്വകലാശാലയിലെ പ്രഭാഷണത്തിന്റെ പേരില്‍ തനിക്കെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണെന്നും, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമല്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി. വിസിയുടെ വിലക്ക് ലംഘിച്ചുള്ള പ്രഭാഷണത്തിന്റെ പേരില്‍ ബ്രിട്ടാസിനോടും, സംഘാടകരായ യൂണിയന്‍ നേതാക്കളോടും കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു.
🙏 ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിച്ചു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിന്ന് വാങ്ങിയ പതിനാലാമത് ബോട്ടിന്റെയും ടിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയല്‍ റണ്‍ പൂര്‍ത്തിയായതോടെയാണ് ഫോര്‍ട്ട് കൊച്ചി ടെര്‍മിനലില്‍ നിന്ന് ഇന്നലെ മുതല്‍ സര്‍വ്വീസ് ആരംഭിച്ചതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.
🙏 ആലപ്പുഴയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍, കേരള അതിര്‍ത്തിയിലെ പരിശോധന കര്‍ശനമാക്കി തമിഴ്നാട്. ചെക്പോസ്റ്റുകളില്‍ കോഴി, താറാവ് എന്നിവയുടെ ഇറച്ചികളോ മുട്ടകളോ കൊണ്ടുവരുന്ന വാഹനങ്ങള്‍ തിരിച്ചയ്ക്കാനാണ് നിര്‍ദേശം.
🙏 കണ്ണൂര്‍ ആറളത്തും അനധികൃത മരംമുറി. ആനമതില്‍ നിര്‍മ്മാണത്തിന്റെ മറവില്‍ അനധികൃതമായി മരം മുറിച്ചെന്നാണ് പരാതി. വന്യജീവി സങ്കേതത്തിനകത്തെ മരങ്ങളും മുറിച്ചു എന്നാണ് നിഗമനം. വിഷയത്തില്‍ പ്രത്യേക അന്വേഷണം ആരംഭിച്ചു.
🙏 ദേശാഭിമാനിക്കെ
തിരെ വിഡി സതീശന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കി. ‘പോണ്‍ഗ്രസ്’ എന്ന തലക്കെട്ടില്‍ ഏപ്രില്‍ 18 ന് പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് പ്രതിപക്ഷ നേതാവ് പരാതി നല്‍കിയത്. നിയമവിരുദ്ധമായി പച്ചക്കള്ളം പ്രചരിപ്പിച്ച ദേശാഭിമാനിക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ആവശ്യപ്പെട്ടു.
🙏തോമസ് ഐസക്കിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി യുഡിഎഫ്. കുടുംബശ്രീയുടെ പേരില്‍ ലഘുലേഖകള്‍ അടക്കം തയ്യാറാക്കി വോട്ട് തേടുന്നു എന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്നും കാണിച്ചാണ് പരാതി.
🙏 ഈ മാസം 25 വരെ കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി വരെഎത്തുമെന്ന് റിപ്പോര്‍ട്ട്. പാലക്കാട്, കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലയില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
🇳🇪 ദേശീയം 🇳🇪
🙏ശക്തമായ ഭാരതം പടുത്തുയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന്റെ മുഖം കാണാന്‍ പോലും ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. തോല്‍വി ഭയന്ന് കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യസഭ തെരഞ്ഞെടുക്കുകയാണെന്നും സ്വന്തം തെറ്റുകളുടെ ഫലമാണ് കോണ്‍ഗ്രസ് അനുഭവിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.
🙏 ഇന്ത്യസഖ്യത്തില്‍നിന്ന് പുറത്തുവരാന്‍ വിസമ്മതിച്ചതിനാണ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെ ബി.ജെ.പി. ജയിലിലടച്ചതെന്ന് ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന ഇന്ത്യ സഖ്യത്തിന്റെ ‘ഉല്‍ഗുലന്‍ ന്യായ്’ റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തലകുനിക്കുന്നതിനെക്കാള്‍ ജയിലില്‍പോകാന്‍ ഇഷ്ടപ്പെട്ട ധീരനാണ് ഹേമന്ദ് സോറനെന്നും ഖാര്‍ഗെ പറഞ്ഞു.
🙏 രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതില്‍ അപലപിക്കുന്ന രാഹുല്‍ഗാന്ധി കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതില്‍ എന്ത് രാഷ്ട്രീയ സന്ദേശമാണ് ഉള്ളത് എന്ന് അദ്ദേഹം ചോദിച്ചു.
🙏 ആന്ധ്രാ പ്രദേശില്‍ ബിജെപി-ടിഡിപി-ജനസേന സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് ചിരഞ്ജീവി. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തന്റെ പിന്തുണ എന്‍ഡിഎയ്ക്കായിരിക്കുമെന്നും ചിരഞ്ജീവി പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ആന്ധ്രയുടെ വികസനത്തിന് എന്‍ഡിഎ സഖ്യത്തിന് വോട്ട് ചെയ്യണമെന്ന് ചിരഞ്ജീവി ആരാധകരോട് അഭ്യര്‍ത്ഥിച്ചു.
🙏 ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വധിക്കാന്‍ തിഹാര്‍ ജയിലില്‍ ശ്രമം നടക്കുന്നുവെന്ന ആരോപണം ആവര്‍ത്തിച്ച് ഭാര്യ സുനിതാ കെജ്രിവാള്‍. കെജ്രിവാളിന് ഇന്‍സുലിന്‍ നല്‍കാതെ തിഹാര്‍ ജയില്‍ അധികൃതര്‍ വധിക്കാന്‍ ശ്രമിക്കുന്നുവെന്ന് അവര്‍ ആരോപിച്ചു.
🙏 എന്‍ഡിഎയിലെ ഏക മുസ്ലിം എംപി ആര്‍ജെഡിയില്‍ ചേര്‍ന്നു. എല്‍ജെപി എംപിയായിരുന്ന മെഹബൂബ് അലി കൈസറാണ് ആര്‍ജെഡിയിലേക്ക് മാറിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇത്തവണ ടിക്കറ്റ് നിഷേധിച്ചതോടെയാണ് മെഹബൂബ് അലി പാര്‍ട്ടി മാറിയത്.
🙏 നാമനിര്‍ദേശ പത്രികയില്‍ പിന്തുണച്ചവര്‍ പിന്മാറിയതോടെ സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേഷ് കുംഭാണിയുടെ പത്രിക തള്ളി. കഴിഞ്ഞ ദിവസം നിലേഷിനെ നിര്‍ദേശിച്ച മൂന്നു പേരെയും കാണാനില്ലെന്ന് കാണിച്ച് കോണ്ഗ്രസ് പരാതി നല്‍കിയിരുന്നു. ഹൈക്കോടതിയെ സമീപിക്കുമെന്ന് കോണ്ഗ്രസ് നേതൃത്വം.
🇦🇺 അന്തർദേശീയം 🇦🇴
🙏 ശ്രീലങ്കന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന മോട്ടോര്‍ സ്പോര്‍ട് പരിപാടിക്കിടെ കാണികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി ഏഴ് പേര്‍ മരിച്ചു. 21 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
🙏 കനത്ത മഴ മൂലം ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിലും യാത്രക്കാര്‍ നേരിട്ട അസൗകര്യങ്ങളിലും ഖേദം പ്രകടിപ്പിച്ച് ദുബൈ എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്സ്.
🙏 ദുബൈയിലെ മുഹൈസ്നാ നാലിലെ ബഹുനില കെട്ടിടം ഒരു വശത്തേക്ക് ചരിഞ്ഞു. വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ ദുബൈ പൊലീസും ദുബൈ സിവില്‍ ഡിഫന്‍സ് സംഘവും മലയാളികളടക്കമുള്ള നൂറിലേറെ കുടുംബങ്ങളെ കെട്ടിടത്തില്‍ നിന്നും ഒഴിപ്പിച്ചു.
🙏 ജപ്പാനില്‍ നിരീക്ഷണ പറക്കലിന് ഇറങ്ങിയ നാവിക സേനാ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു ഏഴുപേരെ കാണാതായി. ശനിയാഴ്ച രാത്രി നിരീക്ഷണ പറക്കല്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട ഹെലികോപ്ടറുകളില്‍ നിന്നുള്ള ഒരാളുടെ മൃതദേഹം ഇതിനോടകം കണ്ടെത്തിയതായി ജപ്പാന്‍ ആഭ്യന്തര മന്ത്രി വിശദമാക്കി.
🙏 യുക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമര്‍ സെലന്‍സ്‌കിയെ കൊല്ലാന്‍ റഷ്യയുടെ രഹസ്യ പദ്ധതിയെന്ന് ആരോപണം. യുക്രെയ്ന്‍ സുരക്ഷാ വിഭാഗങ്ങളുടെ സഹകരണത്തോടെ ആണ് പോളണ്ട് പൊലീസ് ചാരനെ പിടികൂടിയത്.
🏏 കായികം🏏
🙏 ഐപിഎല്ലില്‍ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഒരു റണ്ണിന്റെ നാടകീയ തോല്‍വി.
223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചാലഞ്ചേഴ്‌സ് 20-ാം ഓവറിലെ അവസാന പന്തില്‍ 221 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. മത്സരാന്ത്യം കൊല്‍ക്കത്ത 1 റണ്ണിന് വിജയിക്കുകയായിരുന്നു.
🙏 ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മൂന്ന് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് 142 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി.