അമിത വേഗത,സ്വകാര്യ ബസ് മറിഞ്ഞ് രണ്ട് സ്ത്രീകൾക്ക് ഗുരുതര പരുക്ക്

Advertisement

കാസറഗോഡ്. അണങ്ങൂരിൽ മത്സര ഓട്ടം നടത്തിയ സ്വകാര്യ ബസ് മറിഞ്ഞ് രണ്ട് സ്ത്രീകൾക്ക് ഗുരുതര പരുക്ക്. നീലേശ്വരം സ്വദേശി രേഷ്മ, പെരിയ സ്വദേശി പവിത്ര എന്നിവർക്കാണ് പരുക്കേറ്റത്.
കണ്ണൂരിൽ നിന്നും കാസറഗോടേക്ക് പോയിരുന്ന കൃതിക ബസ് മറ്റൊരു സ്വകാര്യ ബസുമായി മത്സര ഓട്ടത്തിനിടെ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടം നടന്നയുടൻ ബസ്‌ ജീവനക്കാർ ഇറങ്ങി ഓടി. സ്വകാര്യ ബസുകളുടെ മത്സര ഓട്ടമാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികൾ ആരോപിച്ചു…


രാവിലെ പത്ത് മണിയോടെയാണ് അപകടം. കാസറഗോഡ് ടൗണിലേക്ക് എത്തുന്നതിന് ഒരു കിലോമീറ്റർ മുൻപ് അമിത വേഗതയിൽ മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ ദേശീയപാത നിർമ്മാണത്തിന്റെ ഡിവൈഡറിൽ ഇടിച്ചാണ്  ബസ് മറിഞ്ഞത് … ഈ സമയം ബസിലുണ്ടായിരുന്നത് പതിനഞ്ചോളം യാത്രക്കാർ… മുൻ സീറ്റിൽ ഇരുന്ന രണ്ട് സ്ത്രീകളും മുൻ വശത്തെ ചില്ലുകൾ പൊട്ടിയതോടെ പുറത്തേക്ക് തെറിച്ചു വീണു. ഇവരുടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്….


അപകടം നടന്നയുടൻ ബസ് ജീവനക്കാർ ഇറങ്ങി ഓടി. ബസിലെ മുഴുവൻ ടയറുകളും തേയ്മാനം വന്ന് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്

അപകടത്തിൽ പരുക്കേറ്റവരെ നഗരത്തിലെ കെയർവെൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു… സംഭവത്തിൽ  ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisement