തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാപിച്ച ഫ്‌ലക്‌സില്‍ അന്തരിച്ച നടനും മുന്‍ എല്‍ഡിഎഫ് എംപിയുമായിരുന്ന ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ പരാതി. ഇരിങ്ങാലക്കുടയില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ഫ്‌ളക്‌സില്‍ തങ്ങളുടെ അനുവാദത്തോടെയല്ല ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി. പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് ഇന്നസെന്റിന്റെ മകന്‍ സോണറ്റ് പറഞ്ഞു. ഇരിങ്ങാലക്കുട ബസ്റ്റാന്‍ഡിന് സമീപത്താണ് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.