ബന്ധുവീട്ടിൽ കല്യാണത്തിന് വന്ന അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു

Advertisement

കോഴിക്കോട്. ബന്ധുവീട്ടിൽ കല്യാണത്തിന് വന്ന അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. കുണ്ടായിത്തോട് പാളം മുറിച്ച് കടക്കുന്നതിനിടെയാണ് ദാരുണമായ സംഭവം.
മാത്തറ സ്വദേശിനി നസീമ , മകൾ ഫാത്തിമ നെഹല എന്നിവരാണ് മരിച്ചത്. കുണ്ടായിത്തോട്ടിലെ ബന്ധുവീട്ടിൽ കല്യാണത്തിന് വരുന്നതിനിടെയാണ് അപകടം. നസീമ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മകൾ ഫാത്തിമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമ്പർക്ക കാന്തി ട്രെയിൻ തട്ടിയാണ് മരണം.