കൊച്ചി:
എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പിലാക്കണമെന്ന് വൈദികർക്ക് നിർദ്ദേശം നൽകി സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ. ഏകികൃത കുർബാന നടപ്പിലാക്കുന്നത് സംബന്ധിച്ച് വ്യാഴാഴ്ചക്കകം കർമ പദ്ധതി തയ്യാറാക്കി അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ ബോസ്കോ പുത്തൂരിന് സമർപ്പിക്കാനാണ് നിർദേശം. മാർപാപ്പ കൽപന നൽകിയിട്ടുംഏകികൃത കുർബാന നടപ്പിലാക്കാത്ത വൈദികർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതെ സമയം സഭാ അധ്യക്ഷൻ്റെ നിർദേശത്തെ കഴിഞ്ഞ 19 ന് ചേർന്ന വൈദിക യോഗം തള്ളിയിരുന്നു
എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തുടരുമെന്ന നിലപാടിലാണ് അതിരൂപതാ സംരക്ഷണ സമിതി.