തിരുവനന്തപുരം .രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി ദേശീയ വക്താവ് സി ആർ കേശവൻ.
രാഹുൽ ഗാന്ധി ഒരു ആബ്സന്റീ ലാൻഡ് ലോർഡാണ്. വയനാടിനുവേണ്ടി രാഹുൽ ഗാന്ധി എന്താണ് ചെയ്തത്?
മലയാളത്തിനും വയനാടിനും നാലക്ഷരങ്ങൾ ആണുള്ളത്.
ഈ നാല് അക്ഷരങ്ങൾ രാഹുൽ ഗാന്ധി പാർലമെന്റൽ ഉച്ചരിക്കുന്നത് കേട്ടിട്ടില്ല.
വയനാട്ടിലെ ജനങ്ങൾ രാഹുൽ ഗാന്ധിയെ സ്വീകരിക്കില്ല.
അവർക്ക് വേണ്ടത് കാര്യങ്ങൾ ഗൗരവത്തിൽ എടുക്കുന്ന ഒരു എം പിയെയാണ്.
രാഹുൽഗാന്ധി വയനാട്ടിൽ തോൽക്കും .
അതുകൊണ്ട് അദ്ദേഹം വയനാടിനൊപ്പം മത്സരിക്കാൻ മറ്റൊരു മണ്ഡലം കൂടി നോക്കണമെന്ന് സി ആർ കേശവൻ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രം കേരളത്തിനായി യഥാസമയം പദ്ധതിവിഹിതം അനുവദിക്കുന്നുണ്ട്
എൽഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതെന്നും സി ആർ കേശവൻ.
ശശി തരൂരിനു നേരെയും വിമർശനമുണ്ടായി
തിരുവനന്തപുരത്തിന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത ഒരു എംപിയാണ് ശശി തരൂർ.
ആളുകളോട് നന്നായി സംസാരിക്കുമെങ്കിലും മണ്ഡലത്തെ വികസിപ്പിക്കാൻ തരൂരിനായിട്ടില്ലെന്നും സി ആർ കേശവന്റെ പരിഹാസമുയർന്നു..