2024 ഏപ്രിൽ 23 ചൊവ്വ
BREAKING NEWS
👉തൃശൂർ മാന്ദാമംഗലത്ത്
പുലർച്ചെ ഒരു മണിയോടെ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. ജഢം പുറത്തെടുക്കാൻ ശ്രമം തുടരുന്നു
👉 രാജീവ് ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന് പി വി അൻവർ എം എൽ എ. എടത്തനാട്ടുകരയിലെ എൽ ഡി എഫ് പൊതുയോഗത്തിലാണ് വിവാദ പരാമർശം.
👉ചാലക്കുടിയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി, ഭർത്താവ് കസ്റ്റഡിയിൽ
👉താമരശ്ശേരി ചുരത്തിൽ വാഹനാപകടം, ഒന്നാം വളവിന് താഴെ ബൈക്കും ലോറിയും കൂട്ടിയിടിച്ച് നെല്ലിപ്പൊയിൽ എബ്രഹാം മരിച്ചു
👉ഇന്ത്യാ മുന്നണിയെ രാഹൂൽ ഗാന്ധി പിന്നിൽ നിന്ന് കുത്തിയതായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
👉 മണ്ണാർകാട് തൈങ്കരയയിൽ വെള്ളാംരംകുന്ന് പഴയ മാർക്കറ്റിൽ പുലർച്ചെ മൂന്ന് മണിയോടെ
തീ പിടുത്തം.
👉തെരഞ്ഞെടുപ്പിൽ കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
👉 ചൂട് കൂടുന്നു.പാലക്കാട് താപനില 40 ഡിഗ്രിയിലേക്ക്
🌴കേരളീയം🌴
🙏 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ പ്രസംഗം തീര്‍ത്തും രാജ്യവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം വിഭാഗത്തെ നുഴഞ്ഞു കയറ്റക്കാരായി വിശേഷിപ്പിച്ചു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. എന്നാല്‍ രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തില്‍ ഒരു പാട് മുസ്ലീങ്ങളുടെ പേര് കാണാന്‍ സാധിക്കും.
🙏 തിരുവനന്തപുരത്തെ ബി.ജെ.പി. സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ നല്‍കിയ പരാതിയില്‍ നടപടിയൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി.
🙏 തനിക്ക് കൂടുതല്‍ പിന്തുണ തന്നത് ഇടത് സര്‍ക്കാരാണെന്നും നാടിനെ ഏറ്റവും സഹായിച്ചത് പിണറായി വിജയനാണെന്നും പാലക്കാട് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന എവി ഗോപിനാഥ്. ഒരു പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും നടത്താതിരുന്നിട്ടും തന്നെ കോണ്‍ഗ്രസ് പുറത്താക്കി. പിണറായി വിജയനൊപ്പമുള്ള ഫ്ലക്സ് ബോര്‍ഡ് ഉയര്‍ത്തിയ അദ്ദേഹം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു.
🙏 പത്തനംതിട്ട മെഴുവേലിയിലെ കള്ളവോട്ട് അന്വേഷിക്കാന്‍ മൂന്നംഗ സമിതി. രാഷ്ട്രീയ ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കും. ബിഎല്‍ഒയും യുഡിഎഫ് പഞ്ചായത്ത് അംഗവും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന കേസ് അന്വേഷിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തിയത് ജില്ലാ കളക്ടര്‍ ആണ് . ആറു വര്‍ഷം മുന്‍പ് മരിച്ചുപോയ അന്നമ്മയുടെ പേരില്‍ മരുമകളായ അന്നമ്മ വോട്ട് ചെയ്തതാണ് പരാതിക്ക് ഇടയാക്കിയത്.
🙏 തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എന്‍ഡിഎ സ്ഥാനാര്‍ഥി ജി.കൃഷ്ണകുമാറിന്റെ കണ്ണിനു പരുക്കേറ്റ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി മുളവന കഠിനാംപൊയ്ക ജിത്തു ഭവനില്‍ സനല്‍ പുത്തന്‍വിള (50) ആണ് അറസ്റ്റിലായത്.
🙏 കോഴിക്കോട് മാവൂരില്‍ വളര്‍ത്തു പോത്തിന്റെ കുത്തേറ്റ് 65 കാരനായ മാവൂര്‍ പനങ്ങോട് കുളങ്ങര ഹസൈനാര്‍ മരിച്ചു. പോത്തിനെ തീറ്റിച്ച ശേഷം വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരുമ്പോള്‍ കുത്തുകയായിരുന്നു. അതേസമയം വാല്‍പ്പാറ അണലി എസ്റ്റേറ്റ് തൊഴിലാളി രവിക്ക് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റു.
🙏 രണ്ടാം വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന് 60കാരിയെ കൊന്ന് സഹോദരന്‍ വീട്ടുവളപ്പില്‍ കുഴിച്ചുമൂടി. ചെട്ടികാട് സ്വദേശി റോസമ്മ ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
🙏 കോഴിക്കോട് കുണ്ടായിത്തോട് ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു. നസീമ (43) മകള്‍ ഫാത്തിമ നിഹല (19) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങിയ ഇവര്‍ പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
🇳🇪 ദേശീയം 🇳🇪
🙏 പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിദ്വേഷ പ്രസംഗത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്നും, തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മോദിയെ വിലക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് കോണ്‍ഗ്രസ് പരാതിപ്പെട്ടു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ സമ്പത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു മോദിയുടെ പ്രസംഗമധ്യേയുള്ള ആരോപണം.
🙏 ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വീഡിയോ കണ്‍സള്‍ട്ടേഷന്‍ അനുവദിക്കണമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി വിചാരണക്കോടതി തള്ളി. പതിവായി ഇന്‍സുലിന്‍ കുത്തിവയ്പ്പുകള്‍ അദ്ദേഹത്തിനാവശ്യമുണ്ടോ എന്ന് തീരുമാനിക്കാന്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒരു മെഡിക്കല്‍ പാനല്‍ രൂപീകരിക്കാന്‍ റോസ് അവന്യൂ കോടതി ഉത്തരവിട്ടു. ഡയബറ്റോളജിസ്റ്റുകളില്‍ നിന്നോ എന്‍ഡോക്രൈനോളജിസ്റ്റുകളില്‍ നിന്നോ വിദഗ്ധ ചികിത്സ ഉള്‍പ്പെടെ ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
🙏 രാജസ്ഥാനില്‍ പ്രസംഗമധ്യേയുള്ള മുസ്ലീം പരാമര്‍ശം വിവാദമായതോടെ അലിഗഡില്‍ മുസ്ലിം ക്ഷേമ പദ്ധതികള്‍ വിശദീകരിച്ച് മോദിയുടെ പ്രസംഗം. മുസ്ലീങ്ങളുടെ ഉന്നമനത്തിനായി കഴിഞ്ഞ സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്നും, മുസ്ലിം വോട്ട് മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
🙏 കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയെ ബിജെപിയില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കി. ശിവമൊഗ്ഗയില്‍ യെദിയൂരപ്പയുടെ മകനും സിറ്റിംഗ് എംപിയുമായ രാഘവേന്ദ്രയ്ക്ക് എതിരെ ഈശ്വരപ്പ മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരുന്നു. തന്റെ മകന്‍ കെ ഇ കാന്തേഷിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഈശ്വരപ്പ മത്സരിക്കാന്‍ തീരുമാനിച്ചത്.
🙏 ത്രിപുര വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തിലെ മൂന്ന് നിയമസഭാ സെഗ്മെന്റുകളില്‍ 100 ശതമാനത്തില്‍ അധികം വോട്ടുരേഖപ്പെടുത്തിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്‍. ഇതേതുടര്‍ന്ന് ത്രിപുര വെസ്റ്റ് മണ്ഡലത്തിലും രാംനഗര്‍ നിയമസഭാ സീറ്റിലും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവുമായി സിപിഎം രംഗത്ത്.
🙏 ഗുജറാത്തില്‍ വോട്ടെടുപ്പിന് മുന്‍പ് സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളുകയും ഏഴ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പിന് മുമ്പേ മുകേഷ് ദലാല്‍ വിജയിച്ചത്.
🙏 ഗുജറാത്തില്‍ വോട്ടെടുപ്പിന് മുന്‍പ് സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി.
🙏 പശ്ചിമബംഗാളില്‍ എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള 2016ലെ അധ്യാപക നിയമനങ്ങള്‍ കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കി. ഇതോടെ 25,753 അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടും. അവരുടെ ശമ്പളം 12% പലിശ സഹിതം തിരികെ നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
🏏 കായികം 🏏
🙏ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിന് മുംബൈ ഇന്ത്യന്‍സിനെതിരെ ഒമ്പത് വിക്കറ്റിന്റെ രാജകീയ ജയം.
🙏ആദ്യം ബാറ്റ് ചെയ്ത് മുംബൈ 65 റണ്‍സെടുത്ത തിലക് വര്‍മയുടേയും 49 റണ്‍സെടുത്ത നെഹാള്‍ വധേരയുടേയും കരുത്തില്‍ 179 റണ്‍സെടുത്തു.
🙏നായകന്‍ സഞ്ജു സാംസണ്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു. ഈ ജയത്തോടെ എട്ട് കളികളില്‍ 14 പോയന്റുമായി രാജസ്ഥാന്‍ റോയല്‍സ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.