അനിൽ ആന്റണിക്കും ശോഭാസുരേന്ദ്രനുമെതിരെ ആരോപണം തുടർന്ന് ദല്ലാൾ ടിജി നന്ദകുമാർ

Advertisement

ന്യൂഡെല്‍ഹി. അനിൽ ആന്റണിക്കും ശോഭാസുരേന്ദ്രനുമെതിരെ ആരോപണം തുടർന്ന്
വിവാദ ദല്ലാൾ ടിജി നന്ദകുമാർ.സി.ബി.ഐ. സ്റ്റാൻഡിങ് കോൺസൽ നിയമനവുമായി ബന്ധപ്പെട്ട് അനിൽ എന്റണിക്ക് എതിരെ ഉന്നയിച്ച ആരോപണത്തിൽ ചിത്രങ്ങളും രേഖകളും പുറത്തുവിട്ടു.
തന്റെ കയ്യിൽ നിന്ന് പണം വാങ്ങിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെന്നും ടിജി നന്ദകുമാർ വെളിപ്പെടുത്തി.10ലക്ഷം കൈമാറിയതിന്റെ ബാങ്ക് രസീത് പുറത്ത് വിട്ടു.നന്ദകുമാറിന് പിന്നിൽ കോൺഗ്രസ് എന്നും തെരഞ്ഞെടുപ്പിന് ശേഷം പലതും വെളിപ്പെടുത്തുമെന്നും അനിൽ ആന്റണി പ്രതികരിച്ചു

സി.ബി.ഐ. സ്റ്റാൻഡിങ് കോൺസൽ നിയമനത്തിനായി വന്ന കാൾ ലെറ്റർ, അനിൽ ആന്റണിയുടെ വിസിറ്റിംഗ് കാർഡ്, അനിലിന് എതിരായി എറണാകുളം സെൻട്രൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ, പണം വാങ്ങാൻ വന്നപ്പോൾ ഉപയോഗിച്ച കാറിന്റെ നമ്പർ, പണം നൽകിയ ദിവസത്തെ തന്റെ ഫോട്ടോ തുടങ്ങിയ തെളിവുകൾ ആണ് നന്ദകുമാർ പുറത്തുവിട്ടത്.

എൻഡിഎ വന്നാലും ഇന്ത്യ സഖ്യം വന്നാലും താൻ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷണ വിധേയമാകും എന്ന് നന്ദ കുമാർ.

തന്റെ കയ്യിൽ നിന്നും 10 ലക്ഷം രൂപ വാങ്ങിയ ബിജെപി നേതാവ്, ശോഭാ സുരേന്ദ്രൻ ആണെന്നും നന്ദകുമാർ വെളിപ്പെടുത്തി. ബാങ്ക് വഴി പണം നൽകിയതിന്റെ രസീതും പുറത്തുവിട്ടു.

രാഷ്ട്രീയ ലക്ഷ്യം വച്ചാണ് തന്റെ ആരോപണങ്ങൾ എന്ന ആക്ഷേപം ഉള്ളതിനാൽ ഇനി തെരഞ്ഞെടുപ്പിന് ശേഷം കൂടുതൽ തെളിവുകൾ പുറത്തു വിടുമെന്നും, തനിക്കെതിരെ അനിൽ മനനഷ്ടകേസ് നൽകിയാൽ, പി ജെ കുര്യൻ സാക്ഷി യാകുമെന്നും നന്ദ കുമാർ.
തന്നെ കാട്ടു കള്ളനെന്നും വിഗ്രഹം മോഷ്ടാവെന്നും വിളിച്ച അനിൽ ആന്റനക്കും, സുരേന്ദ്രനും എതിരെ മനനഷ്ടത്തിന് നോട്ടീസ് അയച്ചു.

അനിലിന് എതിരായ ആരോപണത്തിൽ,തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും നോട്ടീസ് ലഭിച്ചിട്ടുണ്ട് എന്നും നന്ദ കുമാർ പറഞ്ഞു.