കുന്നമംഗലം. വീട്ടിലെത്തി വോട്ടു ചെയ്യിക്കല്‍ ദുരുപയോഗം ചെയ്യുന്നത് വ്യാപകമായതോടെ ിതിന് തടയിടാന്‍ വീട്ടുകാരും ജാഗ്രതയിലാണ്. പ്രായാധിക്യമുള്ളവരാണെങ്കില് പലയിടത്തും വോട്ടിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാനാകില്ല.
പിതാവ് വോട്ട് ചെയ്യുന്നത് മൊബൈലിൽ പകർത്തിയ മകനെതിരെ ഇവിടെ കേസ് എടുത്തു . കുന്നമംഗലം സ്വദേശി ഹമീദിനെതിരെയാണ് ജനപ്രാതിനിധ്യ നിയമം ചുമത്തി കേസെടുത്തത്. ഹോം വോട്ടിങ്ങിനിടെ കഴിഞ്ഞ ദിവസമാണ് സംഭവം. എആര്‍ഒ നൽകിയ പരാതിയിൽ കുന്നമംഗലം പോലീസ് കേസെടുക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ വോട്ടറുടെ താല്പര്യത്തിന് വിരുദ്ധമായി വോട്ടു ചെയ്യിക്കുന്നെന്ന പരാതി വ്യാപകമായതോടെ ഉദ്യോഗസ്ഥരുടെ നടപടിക്രമങ്ങള്‍ പലരും മൊബൈലില്‍ ഷൂട്ടു ചെയ്യുന്നുണ്ട്. പലയിടത്തും ഇത് വിവാദങ്ങളിലേക്ക് നീങ്ങുന്നുമുണ്ട്.