പി വി അൻവറിന്റെ ഭാര്യ വീട്ടിലേക്ക് കോൺഗ്രസ് മാര്‍ച്ച്

Advertisement

കോഴിക്കോട് . രാഹുൽഗാന്ധിക്കെതിരായ പി വി അൻവറിന്റെ അധിക്ഷേപം. പി വി അൻവറിന്റെ ഭാര്യ വീട്ടിലേക്ക് കോൺഗ്രസ് പ്രതിഷേധം.പിണറായി വിജയനെതിരെ രൂക്ഷമായ ഭാഷയില്‍ രാഹുല്‍ സംസാരിച്ചതോടെയാണ് ഇടതുനേതാക്കള്‍ രാഹുലിനെ ഹീനമായമായ അധിക്ഷപങ്ങളുമായി രംഗത്തിറങ്ങിയത്. രാഹുലിന്‍റെ ഡിഎന്‍എ പരിശോധിക്കണമെന്നായിരുന്നു അന്‍വറിന്‍റെ ആവശ്യം.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരക്കുട്ടിയായി വളരാനുള്ള അര്‍ഹത രാഹുലിന് ഇല്ലെന്നും പി.വി അന്‍വര്‍ പറഞ്ഞു. എടത്തനാട്ടുകര എല്‍ഡിഎഫ് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

രണ്ട് ദിവസമായി അദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത നാലാം കിട പൗരനായി രാഹുല്‍ ഗാന്ധി മാറിയെന്നും പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുല്‍ എന്ന് മാത്രമെ വിളിക്കുകയുള്ളുവെന്നും പിവി അന്‍വര്‍ പറഞ്ഞു. നെഹ്‌റു കുടുംബത്തിന്റെ പൈതൃകത്തില്‍ പിറന്ന ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ. രാഹുല്‍ ഗാന്ധിയുടെ ഡി എന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് താനെന്നും പിവി അന്‍വര്‍ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരക്കുട്ടിയായി വളരാനുള്ള അര്‍ഹത രാഹുലിന് ഇല്ലെന്നും പി.വി അന്‍വര്‍ വിമര്‍ശിച്ചു.

ഇത് വളരെ വ്യാപക പ്രതിഷേധങ്ങല്‍ക്കിടയാക്കിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ അന്‍വറിനെ ന്യായീകരിച്ച് രംഗത്തുവന്നു. അന്‍വറിന്‍റെ തിരുവണ്ണൂരിലെ വീട്ടിലേക്കാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. പോലീസ് ഇടപെട്ട് മാർച്ച് തടഞ്ഞു