നടൻ ദീപക് പറമ്പോലും നടി അപർണദാസും വിവാഹിതരായി

Advertisement

തൃശൂർ:ചലചിത്ര താരങ്ങളായ നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി. ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ

ഇന്ന് പുലർച്ചെയാണ് വിവാഹം നടന്നത്. വളരെ ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിജു വിൽസൺ അടക്കമുള്ള നടൻമാർ വിവാഹത്തിനെത്തിയിരുന്നു

ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. മനോഹരം എന്ന സിനിമയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.

Advertisement