രജൗരിയിൽ സർക്കാർ ജീവനക്കാരനെ കൊലപ്പെടുത്തിയതിന് പിന്നിൽ ലഷ്‌കർ ഇ തൗബ

Advertisement

രജൗരി. സർക്കാർ ജീവനക്കാരനെ കൊലപ്പെടുത്തിയതിന് പിന്നിൽ വിദേശ ലഷ്‌കർ ഇ തൗബ എന്ന് ജമ്മു കശ്മീർ പോലീസ്.അബു ഹംസ എന്ന ലഷ്‌കർ-ഇ-തൊയ്ബ എന്ന ഭീകര സംഘടന യിൽ പെട്ട പാക് ഭീകരന് പങ്കുണ്ടെന്ന് ജമ്മു കശ്മീർ പോലീസ്. ഭീകരനെ കുറിച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചു.തിങ്കളാഴ്ച യുണ്ടായ ആക്രമണത്തിൽ സാമൂഹ്യ നീതി വകുപ്പ് ജീവനക്കാരനായ മുഹമ്മദ് റിയാസ് ആണ് കൊല്ലപ്പെട്ടത്. റിയാസ് പള്ളിയിൽനിന്നും പ്രാർത്ഥന കഴിഞ്ഞ് ഇറങ്ങുമ്പോൾ രണ്ട് ഭീകരവാദികൾ വെടിയുതിർക്കുകയായിരുന്നു.മുഹമ്മദ് താഹിർ ചൗധരി എന്ന ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥന്റെ സഹോദരനാണ് കൊല്ലപ്പെട്ട റിയാസ്. ഭീകരവാദികൾക്ക് വേണ്ടി സൈന്യം തിരച്ചിൽ തുടരുകയാണ്.