കരുനാഗപ്പള്ളി . ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കൊല്ലം കരുനാഗപ്പള്ളിയിൽ സംഘർഷം. എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ സി.ആർ.മഹേഷ് എംഎൽഎയ്ക്കും നാലു പോലീസുകാർക്കും പരിക്കേറ്റു.
പ്രശ്നപരിഹാരത്തിനെത്തിയ എംഎൽഎയ്ക്ക് നേരെ എൽഡിഎഫ് പ്രവർത്തകർ കല്ലെറിഞ്ഞുവെന്ന് യുഡിഎഫ് ആരോപിച്ചു. എംഎൽഎയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ,സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി, എൽഡിഎഫ് മണ്ഡലം കൺവീനർ പി കെ ബാലചന്ദ്രൻ എന്നിവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജയപ്രകാശ്, ജില്ലാ കമ്മിറ്റി അംഗം ബി ഗോപൻ,എ ഐ വൈ എഫ് ജില്ലാ ജോയിൻറ് സെക്രട്ടറി യു കണ്ണൻ എന്നിവർക്ക് സംഘർഷത്തിൽ പരിക്കേറ്റു.
സംഘർഷം തടയാനുള്ള ശ്രമത്തിനിടെ സി.ഐ മോഹിത് , സീനിയർ സിവിൽ പോലീസ് ഓഫീസർ ഹാഷിം ഉൾപ്പടെയുള്ള നാലുപോലീസുകാർക്കും പരിക്കേറ്റു. സംഘർഷത്തിലേർപ്പെട്ട പ്രവർത്തകരെ പിരിച്ചുവിടാൻ മൂന്ന് തവണ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.കൊല്ലത്തു നിന്നുള്ള സ്പെഷ്യൽ ഫോഴ്സ് ലാത്തിവീശിയാണ് ശാന്തമായത്’ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലാണ് കരുനാഗപ്പള്ളി നിയമസഭാ മണ്ഡലം ഉൾപ്പെടുന്നത്.
കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് മറ്റു അഞ്ചിടങ്ങളിലും സംഘർഷമുണ്ടായി. മലപ്പുറം, ആറ്റിങ്ങൽ, മാവേലിക്കര, ഇടുക്കി, പത്തനാപുരം എന്നിവിടങ്ങളിലാണ് സംഘർഷമുണ്ടായത്. മലപ്പുറത്ത് എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടിയതോടെ പോലീസ് ലാത്തിവീശി