കൊച്ചി വാട്ടർമെട്രോയ്ക്ക് ഇന്ന് ഒരു വയസ്സ്

Advertisement

കൊച്ചി. വാട്ടർമെട്രോയ്ക്ക് ഇന്ന് ഒരു വയസ്സ്. ഇതുവരെ യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ. അഞ്ചു റൂട്ടുകളിലാണ് നിലവിൽ വാട്ടർ മെട്രോ സർവീസ് നടത്തുന്നത്.

ഇന്ത്യയുടെ ഗതാഗത സംസ്കാരത്തിന് കൊച്ചിയുടെ സമ്മാനം. ഇങ്ങനെ വിശേഷിപ്പിക്കാം വാട്ടർ മെട്രോയെ. അറബിക്കടലിന്റെ റാണിയുടെ അരപ്പട്ടയായ കായലുകൾ
ചുറ്റിയൊരു യാത്ര.

രണ്ട് റൂട്ടുകളിൽ ഒൻപത് ബോട്ടുകളുമായി ആരംഭിച്ച യാത്ര ഇന്ന് അഞ്ചു റൂട്ട് കളിലേക്ക് എത്തി. 14 ബോട്ടുകളും കൊച്ചി വാട്ടർ മെട്രോക്ക് സ്വന്തം. ഒരു വർഷത്തിലേക്ക് എത്തുമ്പോൾ യാത്രക്കാരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു.

കഴിഞ്ഞ ദിവസമാണ് ഫോർട്ട് കൊച്ചിയിലേക്കുള്ള സർവീസ് ആരംഭിച്ചത്. ഇതുവരെ 10 ടെർമിനലുകളുടേ നിർമ്മാണം പൂർത്തിയായി. 38 ടെർമിനലുകളാണ് ലക്ഷ്യം. കൊച്ചി വാട്ടർ മെട്രോ പൂർണ്ണതോതിലാകുമ്പോൾ വ്യവസായ നഗരത്തിന്റെ വികസന കുതിപ്പിന് മുതൽക്കൂട്ടാകുമെന്ന് ഉറപ്പ്.

Advertisement