വയനാട്ടിൽ വോട്ടർമാർക്ക് നൽകാൻ തയ്യാറാക്കിയ 2000 ത്തോളം കിറ്റുകൾ പിടികൂടി, പിന്നിൽ ബിജെപി യെന്ന് ആരോപണം

Advertisement

വയനാട്: കൊട്ടിക്കലാശത്തിന് പിന്നാലെ സുൽത്താൻ
ബത്തേരിയിൽ നിന്ന് ലോറിയിൽ കടത്താൻ ശ്രമിച്ച 1500 ഓളം ഭഷ്യധാന്യ കിറ്റുകൾ പിടികൂടി.വൈകിട്ട് 6 മണിക്ക് ശേഷമായിരുന്നു സംഭവം. കോളനികൾ കേന്ദ്രീകരിച്ച് സുൽത്താൻ ബത്തേരിയിൽ വോട്ടർമാർക്ക് നൽകാൻ ബിജെപി എത്തിച്ചവയാണ് കിറ്റുകളെന്ന് എൽഡിഎഫും, യു ഡി എഫും ആരോപിച്ചു. എന്നാൽ ആരോപണം എൻ ഡി എ നിഷേധിച്ചു. പനമരത്ത് ഒരു സൂപ്പർ മാർക്കറ്റിലും കിറ്റുകൾ തയ്യാറാക്കുന്നതായി സംശയിച്ച് യു ഡി എഫ് പ്രവർത്തകർ അവിടെയെത്തി. കൽപ്പറ്റയിലും കിറ്റുകൾ തയ്യാറാക്കിയിട്ടുള്ളതായി ആരോപണം ഉയർന്നു.

ആദിവാസികളെ ലക്ഷ്യമിട്ട് ബി ജെ പി ചെയ്ത താണിതെന്ന് യുഡിഎഫ് ആരോപിക്കുന്നു. സാധനം കടത്താൻ ഉപയോഗിച്ച ലോറിയും, ഡ്രൈവറേയും സുൽത്താൻ ബത്തേരി പോലീസ് പിടികൂടിയിട്ടുണ്ട്. ഇലക്ഷൻ അധികൃതരും സ്ഥലത്ത് എത്തിയിട്ടുണ്ട്.