വയനാട്ടിൽ പിടികൂടിയ ഭക്ഷ്യ കിറ്റുകളിൽ പുകയില ഉൽപ്പന്നങ്ങളും, കോളനികളെ ലക്ഷ്യം വെച്ചുള്ളതെന്ന് സംശയം

Advertisement

വയനാട്: ലോക് സഭ തിരഞ്ഞെടുപ്പിന് മുമ്പ് വയനാട് മണ്ഡലത്തിലെ ചില പ്രത്യേക കേന്ദ്രങ്ങളിൽ വിതരണം ചെയ്യാൻ കൊണ്ട് പോയ കിറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ അവ്യക്തത തുടരുന്നു.
കൊട്ടിക്കലാശത്തിന് പിന്നാലെ സുൽത്താൻ
ബത്തേരിയിൽ നിന്ന് ലോറിയിൽ കടത്താൻ ശ്രമിച്ച 1500 ഓളം ഭഷ്യധാന്യ കിറ്റുകൾ പിടികൂടിയിരുന്നു.വൈകിട്ട് 6 മണിക്ക് ശേഷമായിരുന്നു സംഭവം. കോളനികൾ കേന്ദ്രീകരിച്ച് സുൽത്താൻ ബത്തേരിയിൽ വോട്ടർമാർക്ക് നൽകാൻ ബിജെപി എത്തിച്ചവയാണ് കിറ്റുകളെന്ന് എൽഡിഎഫും, യു ഡി എഫും ആരോപിച്ചു. പഞ്ചസാര, തെയില, വെളിച്ചെണ്ണ, മുറുക്കാൻ എന്നിവയുൾപ്പെട്ടതാണ് കിറ്റുകൾ.
ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ഇരു മുന്നണികളും പരാതി നൽകാൻ തയ്യാറെടുക്കുന്നു.
എന്നാൽ ആരോപണ ത്തിൽ എൻ ഡി എ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പനമരത്ത് ഒരു സൂപ്പർ മാർക്കറ്റിലും കിറ്റുകൾ തയ്യാറാക്കുന്നതായി സംശയിച്ച് യു ഡി എഫ് പ്രവർത്തകർ രാത്രി അവിടെയെത്തി. കൽപ്പറ്റയിലും കിറ്റുകൾ തയ്യാറാക്കിയിട്ടുള്ളതായി ആരോപണം ഉയർന്നിട്ടുണ്ട്. രണ്ട് പിക്കപ്പുകളിൽ കടത്തിയ കിറ്റുകളാണ് പിടിയിലായത്. ഒരു ലോറി ഇനിയും കണ്ടെത്താനായിട്ടില്ല. പിടിയിലുള്ളവരിൽ നിന്ന് പോലീസ് വിവരങ്ങൾ തേടുന്നു.ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഇവിടെ മത്സരിക്കുന്നത്.

Advertisement