2024 ഏപ്രിൽ 25 വ്യാഴം
BREAKING NEWS
👉 സംസ്ഥാനത്ത് പോളിംഗ് സാധന സാമഗ്രികളുടെ വിതരണം തുടങ്ങി.നാല് ജില്ലകളിൽ നിരോധനാഞ്ജ.
👉 തിരഞ്ഞെടുപ്പ് പ്രസംഗം മതം പറഞ്ഞ് വോട്ട് പിടുത്തം: പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ക്ലീൻ ചീറ്റ്, കഴിഞ്ഞ ദിവസം ചേർന്ന കമ്മീഷൻ്റെ യോഗത്തിലാണ് തീരുമാനം.
👉അടുത്ത തിങ്കളാഴ്ച ഇ ഡി ഓഫീസിലെത്താൻ സി പി എം തൃശൂർ ജില്ലാ സെക്രട്ടറിക്ക് ഇ ഡി നോട്ടീസ്
👉രാഹുൽ ഗാന്ധി റാലി ഒഴിവാക്കിയത് സി എ എ നിലപാട് പറയേണ്ടി വരുമെന്നുള്ളതിനാലെന്ന് തൃശൂരിലെ ഇടത് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ
👉 പ്രളയത്തിൽ നിന്ന് കരകയറി യുഎഇ.എല്ലാ റോഡുകളും തുറന്നു.
🌴 കേരളീയം 🌴
🙏 ഇന്ന് ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിനു ശേഷം നാളെ കേരളം പോളിംഗ് ബൂത്തിലെത്തും.
ഇന്നലെ
കൊട്ടിക്കലാശത്തി
നിടെ പലയിടത്തും സംഘര്‍ഷമുണ്ടായി. ക്രെയിനുകളിലും ജെസിബികളിലുമേറിയാണ് പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിന്റെ ഭാഗമായുള്ള റോഡ് ഷോയില്‍ പങ്കെടുത്തത്.
🙏 ഉറച്ചു നില്‍ക്കുന്ന ജനപ്രതിനിധികളാണ് ലോക്സഭയില്‍ എത്തേണ്ടതെന്നും മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താന്‍ ഇടതുപക്ഷത്തിനു കരുത്തുപകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഏപ്രില്‍ 26ന് ജനങ്ങള്‍ അതാണ് രേഖപ്പെടുത്തുന്നത്.
🙏 ബിജെപിക്കെതിരെ തുറന്നടിച്ച് കെ സുധാകരന്‍. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന്റെ ഭാഗമായി കണ്ണൂരില്‍ നടന്ന റോഡ് ഷോക്കിടെ തന്റെ പട്ടി പോലും ബിജെപിയില്‍ പോകില്ലെന്ന് സുധാകരന്‍ തുറന്നടിച്ചു. തന്നെ അറിയുന്നവര്‍ ബിജെപിയിലേക്ക് പോകുന്നതിന് താനാണോ ഉത്തരവാദിയെന്ന് അദ്ദേഹം ചോദിച്ചു.
🙏 പരാജയ ഭീതിയില്‍ വോട്ടെടുപ്പിന് മുന്‍പേ സിപിഎം അക്രമം തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരസ്യ പ്രചരണം അവസാനിച്ചതിന് പിന്നാലെ പലയിടത്തും സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.
🙏 യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി. യെമനിലെ ജയിലിലെത്തിയാണ് പ്രേമകുമാരി മകളെ കണ്ടത്. ഇന്നലെ ഉച്ചക്ക് ശേഷമാണ് നിമിഷപ്രിയയെ കാണാന്‍ അനുമതി ലഭിച്ചത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രേമകുമാരി മകളെ കാണുന്നത്. കാണാന്‍ സാധിക്കുമെന്ന് കരുതിയില്ലെന്നും മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞുവെന്നും പ്രേമകുമാരിപറഞ്ഞു.
🙏 എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് തിരുവനന്തപുരത്ത് മത്സരം എന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരുവനന്തപുരത്തെ മത്സരം ബിജെപിയും എല്‍ഡിഎഫും തമ്മിലാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇടതിന്റെ മുഖ്യഎതിരാളി ആര്‍എസ്എസ് നയിക്കുന്ന ബിജെപി തന്നെയാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
🙏 സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി വോട്ടെടുപ്പ് നടത്തുന്നതിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് ഉള്ളത്. 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.
🙏 കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിതയുടെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം അവസാനിപ്പിച്ചു. ഐജി കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം.
🙏 വനിതകള്‍ക്കും, അംഗപരിമിതര്‍ക്കും, മുതിര്‍ന്ന പൗരന്മാര്‍ക്കും, അന്ധര്‍ക്കും ഫാസ്റ്റ് പാസ്സഞ്ചര്‍ ബസുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന സീറ്റുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തി.
🙏 സംസ്ഥാനത്ത് യു ഡി എഫിന് അനുകൂലമായ തരംഗമെന്ന് എം എം ഹസന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലായി അംഗീകരിക്കുമോയെന്നും കനത്ത പരാജയം ഉണ്ടായാല്‍ രാജിവച്ച് ജനവിധി തേടുമോയെന്നും കെ പി സി സി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു.
🙏 മട്ടന്നൂരില്‍ രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ച 9 സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്ത പശ്ചാത്തലത്തില്‍ കണ്ണൂരില്‍ പോളിംഗ് ദിനത്തില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് യു ഡി എഫ്.
🇳🇪 ദേശീയം 🇳🇪
🙏 ഇന്ത്യ സഖ്യം ലോക് സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പ്രധാനമന്ത്രി കസേരയില്‍ ലേലം വിളി നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ വര്‍ഷവും സഖ്യത്തിന് ഓരോ പ്രധാനമന്ത്രിമാരായിരി
ക്കും. 5 വര്‍ഷം 5 പേര്‍ രാജ്യം ഭരിക്കണോ?
🙏 രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ടിക്കുമെന്ന് രാഹുല്‍ ഗാന്ധി. ദാരിദ്രരേഖക്ക് താഴെയുള്ള കുടുംബത്തിലെ സ്ത്രീകള്‍ക്ക് വര്‍ഷം ഒരു ലക്ഷം രൂപ നല്‍കുന്ന കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ മഹാലക്ഷ്മി പദ്ധതിയെ പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ വാഗ്ദാനം. ചരിത്രത്തില്‍ ആദ്യമായി ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് ബിജെപിയെന്നും എന്നാല്‍ ലോകത്ത് ഒരു ശക്തിക്കും ഇന്ത്യന്‍ ഭരണഘടനയെ തകര്‍ക്കാനാകില്ലെന്ന് രാഹുല്‍ പറഞ്ഞു.
🙏കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ സ്ത്രീകളുടെ താലിമാല പോലും സുരക്ഷിതമായിരിക്കില്ലെന്നു വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ കടുത്ത മറുപടി. പ്രക്ഷോഭത്തിനിടെ മരിച്ച 600 കര്‍ഷകരുടെ ഭാര്യമാരുടെ താലിമാലകളെക്കുറിച്ച് മോദിക്ക് എന്തുകൊണ്ട് ആശങ്കയില്ലെന്നും മണിപ്പുരില്‍ പീഡനത്തിനിരയായി താലിമാല പോലും നഷ്ടമാകുംവിധം സ്ത്രീകള്‍ ദുരിതമനുഭവിച്ചപ്പോള്‍ എവിടെയായിരുന്നു പ്രധാനമന്ത്രിയെന്നും നോട്ടുനിരോധനം പ്രഖ്യാപിച്ചപ്പോള്‍ സ്ത്രീകളെക്കുറിച്ചുള്ള മോദിയുടെ കരുതല്‍ എവിടെയായിരുന്നുവെന്നും പ്രിയങ്ക ചോദിച്ചു.
🙏 കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വിദര്‍ഭയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ കുഴഞ്ഞുവീണു. പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഗഡ്കരിക്ക് ഉടന്‍ വൈദ്യ സഹായം നല്‍കി. ചൂട് താങ്ങാന്‍ കഴിയാതെയാണ് വീണുപോയത്.
🙏 ലഖ്നൗവിലെ കനൗജില്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കും. ഇന്ന് അഖിലേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി അറിയിച്ചു. കനൗജില്‍ നേരത്തെ എസ്പി അഖിലേഷിന്റെ ബന്ധു തേജ്പ്രതാപ് യാദവിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു.
🙏 കോണ്‍ഗ്രസിനെ
തിരായ താലിമാല പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എംപിയും സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവ്. പുല്‍വാമയിലെ ജവാന്‍മാരുടെ ഭാര്യമാരുടെ താലിമാല അറുത്തതാരെന്നും ജവാന്‍മാര്‍ക്ക് വിമാനം നല്‍കാതെ റോഡുമാര്‍ഗം കൊണ്ടുപോയത് എന്തിനാണെന്നും ഡിംപിള്‍ യാദവ് ചോദിച്ചു.
🏏 കായികം🏏
🙏 ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് നാല് റണ്‍സിന് പൊരുതി തോറ്റ് ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി കാപ്പിറ്റല്‍സ് 43 പന്തില്‍ 88 റണ്‍സെടുത്ത റിഷഭ് പന്തിന്റേയും 43 പന്തില്‍ 66 റണ്‍സെടുത്ത അക്സര്‍ പട്ടേലിന്റയും കരുത്തില്‍ 224 റണ്‍സെടുത്തു.
🙏കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനായി സായ് സുദര്‍ശനും ഡേവിഡ് മില്ലറും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുമായി പൊരുതിയെങ്കിലും നാല് റണ്‍സകലെ ഗുജറാത്ത് വീണു. മുകേഷ് കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ 19 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നതെങ്കിലും 14 റണ്‍സെടുക്കാനേ ഗുജറാത്തിനായുള്ളൂ.