ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയ സിപിഐ എം നേതാവ് ഇ പി ജയരാജനെന്ന് കെ സുധാകരൻ

Advertisement

കണ്ണൂര്‍. ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയ സിപിഐ എം നേതാവ് ഇ പി ജയരാജനെന്ന് കെ സുധാകരൻ. ശോഭാ സുരേന്ദ്രനും രാജിവ് ചന്ദ്രശേഖരനും ചർച്ചയ്ക്ക് മധ്യസ്ഥം വഹിച്ചെന്നും സുധാകരൻ ആരോപിച്ചു. ഇ പി ജയരാജൻ ചർച്ച നടത്തിയെന്ന വെളിപ്പെടുത്തുമായി ശോഭാ സുരേന്ദ്രനും രംഗത്തുവന്നു. ആരോപണം അടിസ്ഥാനരഹിതമെന്നും സുധാകരനെതിരെ മാനനഷ്ട കേസ് നൽകുമെന്നും ഇ പി ജയരാജൻ മറുപടി നൽകി.

എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ ഗുരുതര ആരോപണവുമായി കെ സുധാകരൻ. ബിജെപിയിൽ ചേരാൻ ഇ പി ജയരാജൻ ചർച്ച നടത്തി. ഓഫർ ഗവർണർ പദവി. പാർട്ടിയിൽ ഒതുക്കപ്പെട്ടതിന്റെ നിരാശയാണ് ചർച്ചയ്ക്ക് ഇ പിയെ പ്രേരിപ്പിച്ചതെന്നും കെ സുധാകരൻ.

ഇ പി ജയരാജന്റെ ബിജെപി പ്രവേശത്തിന് 90% ശതമാനം ചർച്ചയും പൂർത്തിയായിരുന്നതായി ശോഭാ സുരേന്ദ്രൻ. ഡൽഹിയിലേക്ക് പോകാൻ ടി ജി നന്ദകുമാർ തനിക്ക് വിമാന ടിക്കറ്റ് എടുത്തു നൽകി. ഇ പിയുടെ മകൻ വാട്സാപ്പിൽ സന്ദേശം അയച്ചതിന്റെ തെളിവുകൾ ഫോണിലുണ്ട്. ഇ പിയുടെ മകനുമായി എറണാകുളത്തെ ഹോട്ടലിൽ ചർച്ച നടത്തിയെന്നും ശോഭാ സുരേന്ദ്രൻ അവകാശപ്പെട്ടു.

ആരോപണം തള്ളി ഇ പി ജയരാജൻ. ആര്‍എസ്എസ് നെ തിരെ പോരാടിയ വന്നയാളാണ് താനെന്നും ഇ പി. അടിസ്ഥാന നരഹിതമായ ആരോപണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കെ സുധാകരൻ ബിജെപിയിൽ പോകുമെന്ന ആരോപണമാണ് കണ്ണൂരിൽ എൽഡിഎഫ് പ്രധാന ആയുധമാക്കിയത്. ഇതേ ആരോപണമുന്നയിച്ച് ഉന്നയിച്ച് തിരിച്ചടിക്കുകയാണ് കെ സുധാകരൻ.

Advertisement