മസാലദോശ തുറന്ന യുവതി ഞെട്ടി,ഒടുവില്‍ സംഭവിച്ചത്

Advertisement

തൃശൂര്‍ . കുന്നംകുളത്ത് ഹോട്ടലില്‍ കയറി മസാല ദോശ ഓര്‍ഡര്‍ ചെയ്ത യുവതി ഞെട്ടി. ദോശയില്‍ ചത്ത എട്ടുകാലിയെ കിട്ടിയ സംഭവത്തില്‍ കര്‍ശന നടപടിയുമായി ആരോഗ്യ വകുപ്പ്.

പരാതിയെ തുടര്‍ന്ന് കുന്നംകുളം ഗുരുവായൂര്‍ റോഡിലെ ഭാരത് ഹോട്ടല്‍ ആരോഗ്യ വിഭാഗം അധികൃതരെത്തി അടപ്പിച്ചു. ഹോട്ടലില്‍ നിന്ന് വിളമ്ബിയ മസാലദോശയിലാണ് ചത്ത എട്ടുകാലിയെ കണ്ടത്.

ഭക്ഷണം കഴിച്ച മരത്തംകോട് സ്വദേശിനിയാണ് കുന്നംകുളം നഗരസഭ ആരോഗ്യ വിഭാഗത്തിന് പരാതി നല്‍കിയത്. തുടര്‍ന്ന് ഹോട്ടലിലെത്തിയ അധികൃതര്‍ വിശദ പരിശോധന നടത്തി.

വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് ഹോട്ടല്‍ അടയ്ക്കാന്‍ ആരോഗ്യ വിഭാഗം നിര്‍ദേശം നല്‍കി. വരും ദിവസങ്ങളില്‍ നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

Advertisement