ലോക് സഭാ തെരഞ്ഞെടുപ്പ് ;പോളിംഗ് ആരംഭിച്ചു

Advertisement

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതി തുടങ്ങി. രാജ്യത്തെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. കേരളമടക്കം 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. കര്‍ണാടകയില്‍ 14 സീറ്റിലും രാജസ്ഥാനില്‍ 13 സീറ്റിലും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ എട്ട് സീറ്റിലും മധ്യപ്രദേശില്‍ ഏഴിടത്തും അസം, ബിഹാര്‍ എന്നിവിടങ്ങളില്‍ അഞ്ചിടത്തും ബംഗാള്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ മൂന്നിടത്തും ജമ്മുകശ്മീര്‍, മണിപ്പൂര്‍, ത്രിപുര എന്നിവിടങ്ങളില്‍ ഓരോയിടത്തുമാണ് തിരഞ്ഞെടുപ്പ്. രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.

കേരളത്തിൽ വിവിധ ഇടങ്ങളിൽ രാവിലെ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ്. കാലാവസ്ഥയുടെ പ്രതികൂലത കാരണം രാവിലെയും വൈകിട്ടും വോട്ടർമാർ കൂട്ടത്തോടെയെത്താനും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ വോട്ടിംഗ് മെഷീനുകളിൽ തകരാർ ഉണ്ടായി.