ആലപ്പുഴ.മുഖ്യമന്ത്രിയുടെ കൂട്ട്കെട്ടും നല്ലതല്ലെന്ന് ശോഭ സുരേന്ദ്രൻ. കരിമണൽ കർത്തയുമായൊക്കെയാണ് പിണറായി വിജയന്റെ കൂട്ട്. ഇപി ജയരാജനുമായി നടന്ന ചർച്ചയുടെ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല
ജയരാജനെ മാത്രമല്ല പല നേതാക്കളെയും കണ്ടു. കൂടുതൽ സിപിഐഎം – കോൺഗ്രസ്സ് നേതാക്കൾ ബിജെപിയിലേക്ക് വരും
കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്ന് പറയുന്നത് ഈ കൂടികാഴ്ച്ചകളുടെ അടിസ്ഥാനത്തിൽ.ആരെയൊക്കെ കണ്ടു എന്ന് പിന്നീട് വെളിപ്പെടുത്തും.ദല്ലാൾ നന്ദകുമാറിനെ മൈൻഡ് ചെയ്യുന്നില്ല .ജയരാജൻ- ജാവദേക്കർ കൂടിക്കാഴ്ച മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ഡീൽ. ബിജെപി നേതാക്കൾ ഇ പി ജയരാജനെ കണ്ടത് ഡീലിന്റെ ഭാഗം.ജനങ്ങളെ പറ്റിക്കാൻ ആണ് മുഖ്യമന്ത്രി ജാഗ്രതക്കുറവ് എന്ന് പറയുന്നത്.ജാവഡേക്കർ ഇ പി ജയരാജനെ സന്ദർശിച്ചത് മുഖ്യമന്ത്രി ന്യായീകരിച്ചു. കേരളത്തിൽ സിപിഐഎം ബിജെപിക്ക് വേണ്ടി പണിയെടുക്കുന്നുണ്ട്.തെരഞ്ഞെടുപ്പിൽ അവരെ ജയിപ്പിക്കാൻ ധാരണ ലക്ഷ്യം കോൺഗ്രസിനെ തകർക്കുക എന്നത് ആണ് ശോഭ മാധ്യമങ്ങളോട് പറഞ്ഞു.