കൈപ്പത്തിക്ക് ചെയ്ത വോട്ട് താമരയ്ക്ക് പതിഞ്ഞു എന്ന് ആരോപണവുമായി വനിത, പിന്നെ എന്തിന് പൊല്ലാപ്പ് എന്ന് പരിഭവിച്ച് മടക്കം

Advertisement

പത്തനംതിട്ട .എട്ടോളം കള്ളവോട്ട് പരാതികളാണ് പത്തനംതിട്ട മണ്ഡലത്തിൽ നിന്ന് വന്നത് . കൈപ്പത്തിക്ക് ചെയ്ത വോട്ട് താമരയ്ക്ക് പതിഞ്ഞു എന്ന വിവാദം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആൻറണിയും ബിജെപി പ്രവർത്തകരും തമ്മിലുള്ള വാക്കേറ്റത്തിൽ കലാശിച്ചു .

പത്തനംതിട്ട മണ്ഡലത്തിലെ ഒന്നാം നമ്പർ ബൂത്ത് കുമ്പഴ വടക്ക് സ്കൂൾ താൻ ചെയ്ത വോട്ട് താമര ചിഹ്നത്തിൽ മാറി പതിഞ്ഞന്ന് പരാതി ഉയർത്തിയത് കുമ്പഴ സ്വദേശി ഷെർലി

എന്നാൽ ഷെർലിക്ക് ശേഷം നൂറിലധികം വോട്ട് ചെയ്തിട്ടും മറ്റു പ്രശ്നങ്ങൾ കണ്ടെത്താനായില്ല .ഷെർലിക്ക് പകരം വോട്ട് ചെയ്യാം എന്നും എന്നാൽ അതിൽ മുൻപത്തേതു പോലെ തെറ്റുണ്ടായില്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുശാസിക്കുന്ന പിഴയോ തടവു ശിക്ഷയോ അനുഭവിക്കേണ്ടി വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതോടെ ഇവർ ഈ ഉദ്യമത്തിൽ നിന്ന് പിന്മാറി . ഇതോടെ ആന്റോ ആൻറണിയും പ്രതിഷേധം അവസാനിപ്പിച്ച ബൂത്തിൽ നിന്ന് മടങ്ങി .

കള്ളവോട്ട് പരാതികൾ രാവിലെ മുതലേ പത്തനംതിട്ടയിൽ ഉയർന്നു കേട്ടു . പലർക്കും ബൂത്തിൽ എത്തിയപ്പോൾ ആണ് മനസ്സിലായത് തങ്ങളുടെ വോട്ട് അതേ സീരിയൽ നമ്പറിൽ മറ്റാരോ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് .

എട്ടോളം പരാതികൾ വന്നതിൽ എല്ലാവരെയും പകരം വോട്ട് ചെയ്യാൻ അനുവദിച്ചു .