കൂട്ടലും കിഴിക്കലുമായി മുന്നണികള്‍,പോളിംഗ് ശതമാനം കുറഞ്ഞത് ആശങ്ക

Advertisement

ശാസ്താംകോട്ട.പോളിംഗ് ശതമാനം കുറഞ്ഞതില്‍ കൂട്ടലും കിഴിക്കലുമായി മുന്നണികള്‍. വിജയ സാധ്യതയെ ബാധിക്കില്ലെന്ന് മുന്നണികള്‍ അവകാശപ്പെടുമ്പോഴും പോളിംഗ് ശതമാനം കുറഞ്ഞത് സ്ഥാനാര്‍ത്ഥികളെ ആശങ്കയിലാക്കുന്നു. മുന്നണികളുടെ ബൂത്തു തിരിച്ചുള്ള വിലയിരുത്തല്‍ തുടങ്ങി.

പോളിംഗ് ശതമാനത്തിലുണ്ടായ കുറവ് ഫലത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പ് മുതല്‍ കേരളത്തിലെ പോളിംഗ് ശതമാനം കുറയുകയാണ്. പോളിംഗ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകള്‍ ഏതെങ്കിലും മുന്നണികള്‍ക്ക് അനുകൂലമാകുമെന്ന പ്രവചനങ്ങള്‍ സമീപകാലത്തായി തെറ്റുകയുമാണ്. ഇതാണ് മുന്നണികളെ കൂടുതല്‍ അസ്വസ്തരാക്കുന്നത്. ന്യൂനപക്ഷ ഏകീകരണമുണ്ടായെന്നും ഇതു ഗണുകരമായെന്നുമാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. തങ്ങള്‍ക്ക് ലഭിക്കേണ്ട വോട്ടുകള്‍ കൃത്യമായി ലഭിച്ചുവെന്നും മുന്നണി വിലയിരുത്തുന്നു.

പോളിംഗ് ശതമാനം ഉയരാത്തത് സംസ്ഥാന സര്‍ക്കാരിന് എതിരായി ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നതിന്റെ തെളിവായി ഇടതു മുന്നണി ചൂണ്ടിക്കാട്ടുന്നു. പോളിംഗ് ശതമാനത്തിലുണ്ടായ കുറവ് നേരിയ ആശങ്ക യു.ഡി.എഫിനുണ്ടാക്കുന്നുണ്ട്. വോട്ടിംഗ് ശതമാനം കൂടുമ്പോഴെല്ലാം നേട്ടം യു.ഡി.എഫിനായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെതിരായ വികാരം തങ്ങള്‍ക്ക് അനുകൂലമായി മാറിയിട്ടുണ്ട്. സമുദാല സംഘടനകളുടെ പിന്തുണയും ലഭിച്ചു. വോട്ടിംഗ് ശതമാനം കുറഞ്ഞത് യു.ഡി.എഫിന് ദോഷം ചെയ്യില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറയുന്നു. 20 സീറ്റും മുന്നണിക്ക് ലഭിക്കും

തിരുവനന്തപുരം, തൃശൂര്‍ മണ്ഡങ്ങളില്‍ വിജയസാധ്യതയുണ്ടെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. എന്നാല്‍ ക്രൈസ്തവ സഭാ അധ്യക്ഷന്മാര്‍ നടത്തിയ ചില പ്രസ്താവനകള്‍ യു.ഡി.എഫിന് ഗുണം ചെയ്തുവെന്നും ബി.ജെ.പി വിലയിരുത്തുന്നു.

Advertisement