കണ്ണൂർ .തിരുവങ്ങാട് ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി തലയിൽ വീണ് 14 കാരന് ദാരുണാന്ത്യം. തിരുവങ്ങാട് സ്വദേശിയായ കെ പി ശ്രീനികേതാണ് മരിച്ചത്. തിരുവങ്ങാട് വലിയ മാടാവിൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ പുന്നോൽ ആച്ചുകുളങ്ങരയിലെ തറവാട്ട് വീട്ടിൽ വച്ചായിരുന്നു അപകടം. അലക്കുകല്ലിനോട് ചേർന്ന് സ്ഥാപിച്ച കൽത്തൂണിൽ ഊഞ്ഞാൽ കെട്ടി ആടുന്നതിനിടെയാണ് ദുരന്തത്തിനിരയായത്. അപകടത്തിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.