ഫറോഖിൽ നടന്ന ബസ് അപകടത്തിൽ മരിച്ചത് കൊല്ലം സ്വദേശി

Advertisement

കോഴിക്കോട്. ഫറോഖിൽ നടന്ന ബസ് അപകടത്തിൽ മരിച്ചത് കൊല്ലം സ്വദേശി. മണ്ണൂർ വളവിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് കൊല്ലം ആലംകോട് സ്വദേശി അമലാണ് മരിച്ചത്. ഇരുപതോളം പേർക്ക് പരിക്കേറ്റു.

തിരുവനന്തപുരത്ത് നിന്നും ഉടുപ്പിയിലേക്ക് യാത്രക്കാരുമായി പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. മണ്ണൂർ വളവിന് സമീപം ഫുട്പാത്തിൽ കയറിയ ബസ് താഴേക്ക് മറിയുകയായിരുന്നു.

27 യാത്രക്കാരും 3 ജീവനക്കാരും ഉൾപ്പെടെ 30 പേരാണ് ബസിൽ ഉണ്ടായിരുന്നത്. അമൽ ബസിനടിയിൽ പെട്ടു. ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അപകടം നടന്നത് എങ്ങനെ എന്ന് വ്യക്തമല്ലെന്ന് യാത്രക്കാർ .

പരിക്കേറ്റ 20 പേരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് ഡ്രൈവർക്കെതിരെ മനപൂർവം അല്ലാത്ത നരഹത്യക്ക് കേസ് എടുത്തു

Advertisement