ചാലക്കുടി നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. ഇൻഡോർ സ്റ്റേഡിയത്തിന് പുറകു വശത്തിലായി പ്രവർത്തിക്കുന്ന മെറ്റിരിയൽ കളക്ഷൻ സെന്ററിലാണ് ഇന്ന് ഉച്ചക്ക് 12മണിയോടെ തീ പിടിത്തമുണ്ടായത്. ഹരിത കർമ്മ സേന വിവിധ സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും ശേഖരിച്ചു വേർ തിരിച്ചു വെച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കാണ് തീ പിടിച്ചത്. കനത്ത ചൂടിനെ തുടർന്നാണ് തീ പിടിത്തമുണ്ടായതെന്നാണ് വിവിലയിരുത്തൽ. സംഭവ സമയം ഹരിത കർമ്മ സേനഗങ്ങളും മാലിന്യം കയറ്റി കൊണ്ട് പോകുവാൻ വന്നിരുന്ന ഏജൻസിയുടെ ആളുകളും സ്ഥലത്തുണ്ടായിരുന്നു. ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ചാലക്കുടി, അങ്കമാലി, പുതുകാട് എന്നിവടങ്ങ്ങളിൽ നിന്നെത്തിയ അഗ്നി ശമന സേനയെത്തി തീ അണച്ചു. തീ പിടിത്തമുണ്ടായാൽ അണക്കുന്നതിനയി ഇൻഡോർ സ്റ്റേഡിയതിനോട് ചേർന്ന് സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള ആധുനിക രീതിയിലുള്ള സംവിധാനങ്ങളുള്ള പ്ലാന്റ് നിലവിൽ ഉണ്ട്.