ഭൂ പതിവ് നിയമ ഭേദഗതി അടക്കം പരിഗണനയിലുണ്ടായിരുന്ന അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

Advertisement

തിരുവനന്തപുരം .ഭൂ പതിവ് നിയമ ഭേദഗതി അടക്കം പരിഗണനയിലുണ്ടായിരുന്ന അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. സര്‍ക്കാരില്‍ നിന്നും കൂടുതല്‍ വിശദീകരണം ലഭിച്ചതിനാലാണ് നടപടി. ഭൂപതിവ് നിയമഭേദഗതിയില്‍ ഒപ്പിടാത്തതിനെതിരെ ഗവര്‍ണര്‍ക്കതിരെ പ്രക്ഷോഭത്തിലായിരുന്നു ഇടതുമുന്നണി..ദീര്‍ഘകാലമായി പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിട്ടിരുന്നില്ല. മതിയായ വിശദീകരണം നല്‍കിയിട്ടും ബില്ലിന് അംഗീകാരം നല്‍കാത്തത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ബില്ലുകള്‍ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കി. ഭൂപതിവ് ഭേദഗതിക്ക് പിന്നാലെ നെല്‍ വയല്‍ നീര്‍ത്തട നിയമ ഭേദഗതി ബില്‍, ഡയറി വെല്‍ഫെയര്‍ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ് കാരി നിയമ ഭേദഗതി ബില്‍ എന്നിവയിലാണ് ഒപ്പിട്ടത്. പല പരാതികളും ലഭിച്ചിരുന്നുവെന്നും ഇതു പരിശോധിക്കുന്നതിന് വേണ്ടിയാണ് സമയം എടുത്തതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

എന്നാല്‍ ഗവര്‍ണര്‍ ബില്ലില്‍ ഒപ്പ് വെച്ചത് സര്‍ക്കാര്‍ -ഗവര്‍ണര്‍ അന്തര്‍ധാരയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

ഭൂപതിവ് നിയമത്തിലെ വ്യവസ്ഥകള്‍ ഇടുക്കി ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ പ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു. നിയമത്തിലെ വ്യവസ്ഥകള്‍ മാറ്റുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് നിയമഭേദഗതി.