മാനസിക പ്രശ്നമുള്ള അമ്മയെ മര്‍ദ്ദിച്ച് അവശയാക്കി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വര്‍ഷം കഠിനതടവും പിഴയും

Advertisement

തിരുവനന്തപുരം: അമ്മയെ മര്‍ദ്ദിച്ച് അവശയാക്കി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 9 വയസ്സുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ.

ആറ്റിങ്ങള്‍ കരവാരം സ്വദേശിയായ രാജുവിനെ(56) ആണ് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ആര്‍ രേഖ ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ പ്രതി 8 മാസം കൂടുതല്‍ തടവ് അനുഭവിക്കണം.
2020 ജൂണില്‍ അഞ്ചാം ക്ലാസ് കാരിയായ കുട്ടി അവധിക്ക് വീട്ടില്‍ എത്തിയപ്പോഴായിരുന്നു കേസിന് ആസ്പദമായ സംഭവം. രാവിലെ 10 മണിക്ക് ഇയാള്‍ കുട്ടിയുടെ വീട്ടില്‍ എത്തിയപ്പോള്‍ മാനസികാസ്വസ്ഥതയുള്ള അമ്മ വിടിന് മുന്നില്‍ നില്‍ക്കുക്കയായിരുന്നു. കുട്ടി വീട്ടില്‍ ഉണ്ടായിരുന്നു എന്ന് അറിഞ്ഞ പ്രതി അമ്മയെ മര്‍ദ്ദിച്ച് അവശയാക്കി. അമ്മയുടെ നിലവിളി കേട്ട് കുട്ടിയും അനുജനും വീടിന് പുറത്തേക്ക് വന്നു. അനുജനെ വിരട്ടിയോടിച്ച ശേഷം പ്രതി കുട്ടിയെ വീടിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.