തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടം,പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രധാനാധ്യാപിക മരിച്ചു

Advertisement

കോട്ടയം. തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രധാനാധ്യാപിക മരിച്ചു.

റാണി മാത്യുവാണ് മരണപെട്ടത്. കോട്ടയം ചീരഞ്ചിറ സർക്കാർ യുപി സ്‌കൂളിലെ പ്രധാനാധ്യാപികയായ റാണി.
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. തിങ്കളാഴ്‌ച കഴിഞ്ഞായിരിക്കും മൃതദേഹം നാട്ടില്‍ എത്തിക്കുകയെന്ന് ബന്ധുക്കള്‍ അറിയിച്ചു. റാണി മാത്യുവിന്റെ ഭർത്താവും തായ്‍ലാൻഡിലുണ്ട്.