ഓടിക്കൊണ്ടിരുന്ന ട്രാവലർ കത്തി നശിച്ചു

Advertisement

കോട്ടയം ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഓടിക്കൊണ്ടിരുന്ന ട്രാവലർ കത്തി നശിച്ചു. തീക്കോയി ഒറ്റയീട്ടിക്ക് സമീപമാണ് സംഭവം. മൂവാറ്റുപുഴ ഭാഗത്ത് നിന്നും വാഗമൺ സന്ദർശനത്തിനായി എത്തിയ കുടുംബമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കയറ്റം കയറുന്നതിനിടെ വാഹനം നിന്നു പോവുകയും തുടർന്ന് തീയും പുകയും ഉയരുകയും ആയിരുന്നു. ഉടൻ തന്നെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആളപായം ഒന്നും ഉണ്ടായില്ല. സമീപവാസികൾ ചേർന്നാണ് തീ കെടുത്തിയത്. ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സും സ്ഥലത്ത് എത്തി. വാഹനം ഭാഗികമായി കത്തി നശിച്ചു.