പാലായിൽ യുവാവിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി

Advertisement

കോട്ടയം. പാലായിൽ യുവാവിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി ..കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് ആണ് കൊല്ലപ്പെട്ടത്. പാലാ സ്വദേശിയായ അഭിലാഷ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുർബാന ചടങ്ങിനെത്തിയപ്പോഴാണ് സംഭവം. ഒരു സ്ത്രീയടക്കം 4 പേർക്കും പരിക്കേറ്റിട്ടുണ്ട് .

ഇന്നലെ രാത്രി കൊല്ലപ്പള്ളി മങ്കര സ്വദേശി ബേബിയുടെ വീട്ടിൽ വെച്ചാണ് സംഭവം ഉണ്ടായത് . ആദ്യ കുർബാന ചടങ്ങിൻ്റെ ഭാഗമായി വീട്ടിൽ നടന്ന സൽക്കാര ചടങ്ങിനിടെ ഉണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ചടങ്ങിലേക്ക് ക്ഷണിച്ചതിനെ തുടർന്നാണ് ലിബിനെ സുഹൃത്തുക്കളും വീട്ടിലെത്തുന്നത്. ഇവിടെവച്ച് മദ്യപാനത്തെ ചൊല്ലി പ്രതിയായ അഭിലാഷമായി തർക്കമുണ്ടായി തുടർന്ന് കയ്യാങ്കളിയിലേക്കും കാര്യങ്ങൾ എത്തി. . ഇതിനിടെ ലിബിന് കുത്ത് ഏൽക്കുകയായിരുന്നു. കത്രിക കൊണ്ട് അഭിലായഷ് കുത്തകയായിരുന്നു എന്നാണ് വിവരം .

കുത്തേറ്റ ഉടൻ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . സംഘർഷത്തിൽ ഗൃഹനാഥ നിർമ്മല അടക്കം 4 പേർക്ക് പരിക്കേറ്റു. ബെന്നിയെന്ന ഒരാൾക്കും കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം . പ്രതിയായ അഭിലാഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തലയ്ക്ക് പരിക്കേറ്റ ഇയാളും ആശുപത്രിയിൽ ചികിത്സയിലാണ് . സംഭവത്തിൽ പാലാ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതിയായ അഭിലാഷ് മറ്റു ചില കേസ്സുകളിലും പ്രതിയായിരുന്നൂവെന്നും പൊലീസ് പറഞ്ഞു.