പൗരൻമാരോട് മോശമായി പെരുമാറരുതെന്ന് പോലിസിനോട് പറയേണ്ടിവരുന്നത് ഗതികേട്,ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

Advertisement

കോഴിക്കോട്. പുതിയ വോട്ടർമാരിൽ 35 ശതമാനം മാത്രമേ വോട്ടർ പട്ടികയിൽ ഇടം പിടിക്കാൻ കഴിഞ്ഞുള്ളൂ എന്നത്  നമ്മുടെ സംവിധാനങ്ങളുടെ സമ്പൂർണ പരാജയത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. നമ്മുടെ രാജ്യത്ത് രാഷ്ട്രപതി മുതൽ തെരുവോരത്തെ യാചകൻ വരെ പരമാധികാരിയാണ് . പൗരൻമാരോട് മോശമായി പെരുമാറരുതെന്ന് പോലിസിനോട് പറയേണ്ടിവരുന്നത് ഗതികേട് കൊണ്ടാണ് . പൊലിസുകാർക്ക് ഭരണഘടന അറിയാത്തതുകൊണ്ടാണ് അങ്ങനെ പെരുമാറുന്നത് അങ്ങനെ പെരുമാറരുതെന്ന് അവരോട് പറയേണ്ട ആവശ്യം ഹൈക്കോടതിക്കില്ല. പൊതു സേവകരെ ജനങ്ങൾ സാർ എന്ന് വിളിക്കുകയാണ് . ഇത് മുതലാളിയെ സേവകൻചീത്തവിളിക്കുന്നതുപോലെയാണെന്നും അദ്ദേഹം പറഞ്ഞു കോഴിക്കോട് ചാവറ കൾച്ചറൽ സെൻ്ററിൽ രാജ്യത്തിൻ്റെ ഭാവിയിൽ യുവതയുടെ പങ്ക് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം