പെരിന്തൽമണ്ണ. മൗലാന ഹോസ്പിറ്റലിൻ്റെ പിൻവശത്തെ വാടക കോട്ടേഴ്‌സിൽ അന്യ സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.കൊലപാതകമാണെന്നാണ് സംശയം. രാവിലെ സമീപവാസി കൾക്ക് ദുര്‍ഗന്ധം വന്നതിനെ തുടർന്ന് കോട്ടേജിൻ്റെ ഉടമ വന്ന് ജനലിൽ കൂടി നോക്കിയപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പായയിൽ നിലത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃത്ദേഹം.കോട്ടേജ് പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.പെരിന്തൽമണ്ണ പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തിപരിശോധന നടത്തി