ന്യൂഡെല്‍ഹി.ഭീകരവാദ റിക്രൂട്ട്മെന്റ് കേസിലെ ശിക്ഷാവിധിക്കെതിരെ തടിയന്റെവിടെ നസീറും മറ്റു പ്രതികളും നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
തടിയന്റവിടെ നസീർ ഉൾപ്പെട്ട കശ്മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസിൽ പത്തു പേരുടെ ജിവപര്യ ന്തം ശിക്ഷ
കേരളാ ഹൈക്കോടതി ശരിവച്ചിരുന്നു .
കേരളത്തിനകത്തും പുറത്തും വിവിധ കേന്ദ്രങ്ങളിൽ മതപഠന ക്ലാസുകളെന്ന വ്യാജേന ഗൂഢാലോചന നടത്തി യുവാക്കളെ തെരഞ്ഞെടുത്ത് പരിശീലനം നൽകി കശ്മീരിൽ സൈന്യത്തെ നേരിടാൻ നിയോഗിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്
മുഖ്യപ്രതി അബ്ദുല്‍ ജബ്ബാറിനു നാലു ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയുമാണ് 2013ല്‍ എന്‍ഐഎ കോടതി വിധിച്ചത്. സാബിര്‍ പി ബുഹാരി, സര്‍ഫറാസ് നവാസ് എന്നിവര്‍ക്കു മൂന്നു ജീവപര്യന്തവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. തടിയന്റവിട നസീര്‍ ഉള്‍പ്പെടെ ശേഷിക്കുന്ന 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപവീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. 24 പ്രതികളുണ്ടായിരുന്ന കേസിൽ നാലുപേർ കശ്മീരിൽ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രണ്ടുപേർ ഒളിവിലാണ്. ശേഷിച്ച 18 പ്രതികളിൽ അഞ്ചുപേരെ വിചാരണക്കോടതി കുറ്റമുക്തരാക്കി. വിചാരണ നേരിട്ട 13 പ്രതികളും ശിക്ഷിക്കപ്പെട്ടു. കൊല്ലപ്പെട്ട നാലുപ്രതികൾ ബി.എസ്.എൻ.എൽ നമ്പറിൽ നിന്ന് കേരളത്തിലെ മറ്റുപ്രതികളുമായി ബന്ധപ്പെട്ടിരുന്നെന്ന എൻ.ഐ.എ കണ്ടെത്തലിനെ തുടർന്ന് ഈ നമ്പറുകളിലേക്ക് വിളിച്ചതിന്റെ രേഖകൾ വിചാരണക്കോടതിയിൽ എൻ.ഐ.എ ഹാജരാക്കിയിരുന്നു.
Home News Breaking News കശ്മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസ്,തടിയന്റെവിടെ നസീറിന്റെ അപ്പീൽ സുപ്രീംകോടതിയില്‍ ഇന്ന്