ഇ പി ജയരാജന്‍ എന്ന കീറാമുട്ടി,സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

Advertisement

തിരുവനന്തപുരം. തിരഞ്ഞെടുപ്പ് ദിവസം പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്‌ച സമ്മതിച്ച ഇ.പി ജയരാജന്റെ നടപടി ചർച്ചയാകുന്നതിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്.
തിരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ
അജണ്ടയെങ്കിലും ഇ.പി ജയരാജനുമായി
ബന്ധപ്പെട്ട വിവാദം യോഗത്തിൽ ചർച്ചയാകും.
ഇ പി ജയരാജനെതിരെ നടപടി വേണമെന്ന അഭിപ്രായമാണ് ഭൂരിഭാഗം നേതാക്കൾക്കുമുള്ളത്.പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്‌ചയിലും
തിരഞ്ഞെടുപ്പ് ദിവസം അത് തുറന്നു
സമ്മതിച്ചതിലും സിപിഐക്കും കടുത്ത
അതൃപ്തിയുണ്ട്.മുന്നണിയെ ആകെ പ്രതിസന്ധിയിലാക്കിയ
ഇ.പി ജയരാജൻ കൺവീനർ സ്ഥാനത്ത് തുടരുന്നതിലും സിപിഐക്ക് വിയോജിപ്പുണ്ട്.
ഈ സാഹചര്യത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് എടുക്കുന്ന നിലപാട് നിർണ്ണായകമാകും.കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാകും
അന്തിമ തീരുമാനത്തിലേക്ക് എത്തുക.

Advertisement