2024 ഏപ്രിൽ 29 തിങ്കൾ
BREAKING NEWS
👉 ഇ പി ജയരാജനുമായി മൂന്ന് തവണ കൂടി കാഴ്ച നടത്തിയെന്ന് ശോഭാ സുരേന്ദ്രൻ; നിഷേധിച്ച് ഇ പി ജയരാജൻ
👉തിരുവനന്തപുരം മേയർക്കെതിരെ കേസ്സെടുക്കണമെന്ന് കോൺഗ്രസ് അനുകൂല ഡ്രൈവർമാരുടെ സംഘടന
👉 മേയർക്കെതിരെ മോശം പെരുമാറ്റം നടത്തിയ ഡ്രൈവർക്കെതിരെ നടപടി വേണമെന്ന് ഡിവൈഎഫ്ഐ
👉തൃശൂർ വെളളാനിക്കരയിൽ സർവ്വീസ് സഹകരണ ബാങ്കിലെ രണ്ട് സുരക്ഷാ ജീവനക്കാർ മരിച്ച നിലയിൽ, പോലീസ് അന്വേഷണം തുടരുന്നു.
👉മേയർ ആര്യാരാജേന്ദ്രനെതിരെ കെ എസ് ആർ റ്റി സി ഡ്രൈവർ നൽകിയ പരാതിയിൽ അന്വേഷണം നടത്തി നടപടിയെന്ന് പോലീസ്
👉 സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു.
🌴 കേരളീയം 🌴
🙏 സംസ്ഥാനത്ത് കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.
🙏 തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നും അതില്‍ മാധ്യമങ്ങള്‍ക്ക് പങ്കുണ്ടെന്നും ഇപി ജയരാജന്‍. ശോഭ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ടേയില്ല. പ്രകാശ് ജാവദേക്കറുമായി രാഷ്ട്രീയം സംസാരിച്ചില്ല. പോളിംഗ് ദിനത്തില്‍ കൂട്ടിക്കാഴ്ച വെളിപ്പെടുത്തിയതില്‍ അസ്വാഭാവികത ഇല്ലെന്നും താന്‍ വഴി ചിലര്‍ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെയാണെന്നും അദ്ദേഹം പറഞ്ഞു.
🙏 സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.
🙏 എസ്എസ്എല്‍സി,
ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് പരിഷ്‌കാരങ്ങള്‍ വരുത്തി. എസ്എസ്എല്‍സിക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് ബോണസ് പോയിന്റ് ഇനിയുണ്ടാകില്ല.
🙏 മെയ് ഒന്ന് മുതൽ താല്‍ക്കാലിക അടിസ്ഥാനത്തില്‍ വേണാട് എക്‌സ്പ്രസ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ ഒഴിവാക്കി എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ മാത്രം നിര്‍ത്തി യാത്ര നടത്തും. എറണാകുളം സൗത്ത് സ്റ്റേഷന്‍ ഒഴിവാക്കുമ്പോള്‍ എറണാകുളം നോര്‍ത്ത് – ഷൊര്‍ണൂര്‍ റൂട്ടില്‍ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാള്‍ 15 മിനിട്ടോളം മുന്‍പേ ഓടും. തിരിച്ചുള്ള യാത്രയില്‍ എറണാകുളം നോര്‍ത്ത് മുതല്‍ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തും.
🙏 സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഇന്നലെ രണ്ടുപേര്‍ മരിച്ചു. പാലക്കാട് എലപ്പുള്ളി സ്വദേശി ലക്ഷ്മി(90), മാഹി പന്തയ്ക്കല്‍ സ്വദേശി വിശ്വനാഥന്‍(53) എന്നിവരാണ് മരിച്ചത്. കിണറ് പണിയെടുക്കുന്നതിനിടെയാണ് വിശ്വനാഥന് സൂര്യാഘാതമേറ്റത്. ലക്ഷ്മിയെ ശനിയാഴ്ച വൈകീട്ട് കനാലില്‍ വീണുകിടക്കുന്ന നിലയിലാണ് കണ്ടത്.
🙏കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും, വടക്കന്‍ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
🙏 അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം. കണ്ണംകുഴിയില്‍ പാപ്പാത്ത് രജീവിന്റെ പറമ്പിലെ വാഴകള്‍ നശിപ്പിച്ചു. പുഴയോട് ചേര്‍ന്ന് വനം വകുപ്പ് ഇട്ടിരുന്ന ഫെന്‍സിങ് തകര്‍ത്ത ആന പുലര്‍ച്ചെയോടെയാണ് കാട്ടിലേക്ക് മടങ്ങിയത്.
🇳🇪 ദേശീയം 🇳🇪
🙏 മോദി ജീവനോടെ ഉണ്ടെങ്കില്‍ നിങ്ങളുടെ താലിയില്‍ കൈ വെയ്ക്കാന്‍ കോണ്‍ഗ്രസിനെ സമ്മതിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വത്ത് പിടിച്ചെടുത്ത് വിതരണം ചെയ്യാമെന്ന കോണ്‍ഗ്രസിന്റെ സ്വപ്നം നടക്കില്ലെന്നും ജനങ്ങളുടെ സ്വപ്നമെന്തോ അതാണ് മോദിയുടെ സ്വപ്നമെന്നും പ്രധാനമന്ത്രി പറഞ്ഞു.
🙏 അരവിന്ദ് കെജരിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിന് സന്ദര്‍ശാനുമതി വിലക്കി തിഹാര്‍ ജയില്‍ അധികൃതര്‍. അരവിന്ദ് കെജ്രിവാളിനെ ഇന്ന് സന്ദര്‍ശിക്കാനാണ് ജയില്‍ അധികൃതര്‍ അനുമതി നിഷേധിച്ചത്. ഈ ആഴ്ചയിലെ സന്ദര്‍ശന ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയത്.
🙏 രാജ്യത്തിന്റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്ലിംങ്ങള്‍ക്ക് നല്‍കുമെന്ന രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരായി വിമര്‍ശനം നടത്തിയ ബിക്കാനീര്‍ ബിജെപി മുന്‍ ന്യൂനപക്ഷ സെല്‍ ചെയര്‍മാന്‍ ഉസ്മാന്‍ ഗനി അറസ്റ്റില്‍.
🙏 ദില്ലി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്‌ലി പിസിസി അധ്യക്ഷ സ്ഥാനം രാജി വച്ചു. സംഘടനാതലത്തിലെ അതൃപ്തിയെ തുടര്‍ന്നാണ് രാജിയെന്നാണ് വിവരം. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ എതിര്‍പ്പും രാജിക്കു കാരണമായതായി സൂചനയുണ്ട്.
🙏 തെലങ്കാനയില്‍ ബിജെപിയുടെ പ്രചാരണത്തിനിറങ്ങി നടി ഖുശ്ബു. കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡിക്കൊപ്പം റോഡ് ഷോ നടത്തി. അനാരോഗ്യം ചൂണ്ടികാട്ടി തമിഴ്നാട്ടിലെ പ്രചാരണത്തില്‍ നിന്ന് നേരത്തെ ഖുഷ്ബു പിന്മാറിയിരുന്നു. ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശം ഉണ്ടെന്നായിരുന്നു വിശദീകരണം.
🙏 റിയാദില്‍
ഭക്ഷ്യവിഷബാധ മൂലം ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 35 ആയി. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദാലിയാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 27 പേര്‍ തീവ്രപഹരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആറ് പേര്‍ സുഖം പ്രാപിച്ചു. രണ്ടു പേരെ ചികിത്സക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
🙏 മണിപ്പൂരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷം ഉണ്ടായ ബൂത്തുകളില്‍ റീ പോളിങ് പ്രഖ്യാപിച്ചു. ഉഖ്‌റുല്‍, ചിങ്ഗായ്, ഖരോങ് നിയമസഭ മണ്ഡലങ്ങളിലെ ആറ് ബൂത്തുകളിലാണ് ചൊവ്വാഴ്ച റീ പോളിങ് നടത്തുക. കഴിഞ്ഞ ദിവസത്തെ പോളിങ്ങിനിടെ നാല് ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ അടിച്ച് തകര്‍ത്തിരുന്നു.
🙏 കര്‍ണാടക ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് എതിരെ അശ്ലീല വീഡിയോ വിവാദം. നേരത്തേ ഇത്തരം വീഡിയോകള്‍ ഉണ്ടെന്ന ആരോപണമുണ്ടായിരുന്നെങ്കിലും ദൃശ്യങ്ങള്‍ പുറത്ത് വരുന്നത് ഇതാദ്യമാണ്.
🙏 കര്‍ണാടകയിലെ ഹാസന്‍ ലോക്സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ കേസെടുത്ത് പൊലീസ്. പ്രജ്വലും അച്ഛന്‍ രേവണ്ണയും പല തവണ പീഡിപ്പിച്ചുവെന്ന പീഡിപ്പിച്ചെന്ന് കാട്ടി ഒരു
യുവതി നല്‍കിയ പരാതിയിലാണ് ഹൊലെനരസിപൂര്‍ പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
🙏 ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചു എന്ന് കാട്ടിയാണ് നടപടി. ഗാനം ബിജെപി ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേരത്തെ പരാതി നല്‍കിയിരുന്നു.
🙏 നാണംകെട്ട കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തില്‍വന്നാല്‍ ബീഫ് കഴിക്കാനുള്ള അനുമതി എല്ലാവര്‍ക്കും നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
🏏 കായികം 🏏
🙏 ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു. 49 പന്തില്‍ 84 റണ്‍സെടുത്ത സായ് സുദര്‍ശന്റേയും 30 പന്തില്‍ 58 റണ്‍സെടുത്ത് ഷാരൂഖ് ഖാന്റേയും മികവില്‍ ഗുജറാത്ത് 200 റണ്‍സ് അടിച്ചെടുത്തു. .
🙏 ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ കരുത്തരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 78 റണ്‍സിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 54 പന്തില്‍ 98 റണ്‍സെടുത്ത റിതുരാജ് ഗെയ്ക്ക്വാദിന്റേയും 32 പന്തില്‍ 52 റണ്‍സെടുത്ത ഡാരില്‍ മിച്ചലിന്റേയും കരുത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു.