ഫെയ്സ്ബുക്ക് ലൈവിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ചെറുതോണി ആലിൻ ചുവട് സ്വദേശി പുത്തൻ പുരക്കൽ വിഷ്ണുവാണ് (31) മരിച്ചത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് കുറച്ചുനാളായി ഭാര്യ ഇയാളിൽ നിന്ന് അകന്നു കഴിയുകയാണ്. അതാണ് ആത്മഹത്യയ്ക്ക് കാരണമായത്.
ഞായറാഴ്ച രാവിലെ 11-നാണ് സംഭവമുണ്ടായത്. ഫാനിൽ കൈലിമുണ്ട് കുരുക്കി കഴുത്തിലിട്ടാണ് ഇയാൾ ഫെയ്സ്ബുക്ക് ലൈവിൽ വന്നത്. പിന്നീടുള്ള ദൃശ്യങ്ങൾ വ്യക്തമല്ല. സമൂഹമാധ്യമത്തിലെ ലൈവ് കണ്ട് ആശങ്കയിലായ സുഹൃത്തുക്കൾ വീട്ടിൽ എത്തുകയായിരുന്നു. കതക് തകർത്ത് വീടിനുള്ളിൽ കയറിയപ്പോൾ വിഷ്ണുവിനെ ഫാനിൽ തൂങ്ങിനില്ക്കുന്നത് കണ്ടത്.
ഡിറ്റിപിസിയുടെ കീഴിലെ പാർക്കിൽ വാച്ച്മാനായി ജോലി ചെയ്യുകയായിരുന്നു.