മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Advertisement

തിരുവനന്തപുരം:മുതലപ്പൊഴിയിൽ വീണ്ടും അപകടം. വള്ളം മറിഞ്ഞ് കാണാതായ ഒരാൾ മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോൺ (50) ആണ് മരിച്ചത്. പുലർച്ചെ 3.30നായിരുന്നു അപകടം.
അഴിമുഖത്തെ ശക്തമായ തിരയിൽ വള്ളം മറിയുകയായിരുന്നു. ആറ് പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. അഞ്ച് പേർ നീന്തി രക്ഷപ്പെട്ടു. ജോണിനെ കാണാതാവുകയായിരുന്നു.
കാണാതായ ജോണിനായി മത്സ്യത്തൊഴിലാളികളും തീരദേശ പൊലീസും തെരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.