ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്നുള്ള യുവതിയുടെ മരണം, അന്വേഷണം ആരംഭിച്ചു

Advertisement

ആലപ്പുഴ .മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്നുള്ള യുവതിയുടെ മരണം.. ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ച അന്വേഷണം ആരംഭിച്ചു.. മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്.. അന്വേഷണസംഘം മെഡിക്കൽ കോളേജിലെത്തി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരുടെയടക്കം മൊഴി രേഖപ്പെടുത്തും.. അതേസമയം ഷിബിനയുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും.. ഈ റിപ്പോർട്ടിൽ മരണകാരണം വ്യക്തമാകും. ചികിത്സാ പിഴവ് തെളിയുകകയാണെങ്കിൽ വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുക്കും.

Advertisement