കണ്ണൂരിൽ അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കം

Advertisement

കണ്ണൂർ: അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കൊറ്റാളിക്കടാവ് പോസ്റ്റ് ഓഫീസിന് സമീപമാണ് സംഭവം. സുവിഷം ഭവനത്തിൽ സുനന്ദ വി ഷേണായി(78), മകൾ ദീപ വി ഷേണായി(44) എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സുനന്ദയുടെ മൃതദേഹം ഡൈനിംഗ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലും കിടക്കുന്ന നിലയിലായിരുന്നു. പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്.

ദീപ അവിവാഹിതയാണ്. മരിച്ചവർ മംഗലാപുരം സ്വദേശികളാണെന്ന് നാട്ടുകാർ പറയുന്നു. പത്ത് വർഷത്തോളമായി ഇവിടെയാണ് താമസം. നാട്ടുകാരുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. മൂന്ന് ദിവസം മുമ്പ് ഇവർ വോട്ട് ചെയ്യാനായി പോയിരുന്നു. പിന്നെ ഇവരെ ആരും പുറത്തു കണ്ടിട്ടില്ലായിരുന്നു. ഇന്ന് രാവിലെ ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെയാണ് അയൽവാസികൾ പോലീസിനെ വിവരം അറിയിച്ചത്.