വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യാഴാഴ്ച വരെ അടച്ചിടാന്‍ നിര്‍ദ്ദേശം

Advertisement

ഊഷ്ണ തരംഗ സാഹചര്യത്തില്‍ പാലക്കാട്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യാഴാഴ്ച വരെ അടച്ചിടാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. പാലക്കാട്ടെ താപനില ഇനിയും നാല്‍പ്പത്തി ഒന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. വിവിധ ജില്ലകളില്‍ സൂര്യാഘാതമേറ്റുള്ള മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനാണ് ജില്ലാ കളക്ടര്‍മാരുടെ നിര്‍ദേശം.