കേരളത്തിൽ അന്തിമ പോളിങ് 71.27%

Advertisement

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പോളിംഗ് ദിനത്തില്‍ 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടര്‍മാരില്‍ 1,97,77478 പേരാണ് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തുകളിലെത്തി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വഴി വോട്ട് രേഖപ്പെടുത്തിയത്. ഇവരില്‍ 94,75,090 പേര്‍ പുരുഷ വോട്ടര്‍മാരും 1,0302238 പേര്‍ സ്ത്രീ വോട്ടര്‍മാരും 150 പേര്‍ ഭിന്നലിംഗ വോട്ടര്‍മാരുമാണ്.
ആബ്സന്റീ വോട്ടര്‍ വിഭാഗത്തില്‍ 1,80,865 വോട്ടും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തില്‍ 41,904 പോസ്റ്റല്‍ വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിംഗ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. 1,11,4950 വോട്ടര്‍മാര്‍ വടകരയില്‍ വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിംഗ് നടന്നത്. 63.37 ശതമാനം. 14,29,700 വോട്ടര്‍മാരില്‍ 9,06,051 വോട്ടര്‍മാര്‍ മാത്രമാണ് പത്തനംതിട്ടയില്‍ വോട്ട് രേഖപ്പെടുത്തിയത്.
85 വയസ്സിന് മുകളില്‍ പ്രായമായവര്‍, ഭിന്നശേഷി വോട്ടര്‍മാര്‍, കോവിഡ് ബാധിതര്‍, അവശ്യസേവന വിഭാഗങ്ങളിലെ ജോലിക്കാര്‍ എന്നിവരാണ് ആബ്സന്റീ വോട്ടര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയവരും അവശ്യസേവനവിഭാഗങ്ങള്‍ക്കായി ഒരുക്കിയ വോട്ടര്‍ ഫെസിലിറ്റഷേന്‍ കേന്ദ്രങ്ങളിലെത്തി(വിഎഫ്സി) വോട്ട് രേഖപ്പെടുത്തിയവരും ഇതില്‍ ഉള്‍പ്പെടും.

ആബ്സന്റീ വോട്ടര്‍മാരുടെ മണ്ഡലം തിരിച്ചുള്ള കണക്ക് ഇങ്ങനെ:

തിരുവനന്തപുരം-8006
ആറ്റിങ്ങല്‍-11883
കൊല്ലം-8599
ആലപ്പുഴ-11842
മാവേലിക്കര-12049
പത്തനംതിട്ട-12138
കോട്ടയം-11965
ഇടുക്കി-7728
എറണാകുളം-5531
ചാലക്കുടി-4339
തൃശൂര്‍-9133
മലപ്പുറം-6013
പൊന്നാനി-5330
പാലക്കാട്-7630
ആലത്തൂര്‍-8936
കോഴിക്കോട്-9524
വടകര-10059
വയനാട്-8100
കണ്ണൂര്‍-12521
കാസര്‍കോട്-9539

പോസ്റ്റല്‍ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ എണ്ണം 41,904 ആണ്. വിഎഫ്സികളില്‍ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണമാണിത്.

മണ്ഡലാടിസ്ഥാനത്തിലുള്ള തപാല്‍ വോട്ടുകളുടെ എണ്ണം ഇങ്ങനെ:

തിരുവനന്തപുരം-3449
ആറ്റിങ്ങല്‍-2227
കൊല്ലം-3468
ആലപ്പുഴ-3162
മാവേലിക്കര-3525
പത്തനംതിട്ട-1918
കോട്ടയം-2413
ഇടുക്കി-1107
എറണാകുളം-1185
ചാലക്കുടി-1428
തൃശൂര്‍-1931
മലപ്പുറം-1007
പൊന്നാനി-1117
പാലക്കാട്-1668
ആലത്തൂര്‍-1843
കോഴിക്കോട്-2341
വടകര-2800
വയനാട്-1477
കണ്ണൂര്‍-2384
കാസര്‍കോട്-1454

സൈനികര്‍ക്കുള്ള സര്‍വീസ് വോട്ടിന് 57,849 സൈനികരാണ് ഇക്കുറി അപേക്ഷിച്ചിട്ടുള്ളത്. ഇതില്‍ 8277 വോട്ടര്‍മാരാണ് ഏപ്രില്‍ 27 വരെ വോട്ട് രേഖപ്പെടുത്തി അയച്ചിട്ടുള്ളത്. വോട്ടെണ്ണല്‍ തുടങ്ങുന്നത് വരെ സര്‍വീസ് വോട്ട് സ്വീകരിക്കുമെന്നും മുഖ്യതിരഞ്ഞടുപ്പ് ഓഫീസര്‍ അറിയിച്ചു.