വീട് കുത്തി തുറന്ന് മോഷണം

Advertisement

കാസർകോട്. കാസറഗോഡ് ഉപ്പളയിൽ വീട് കുത്തിതുറന്ന് മോഷണം. മജലിൽ അബ്ദുൾ റസാഖിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ഇല്ലാത്ത തക്കം നോക്കി വാതിൽ പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ അഞ്ചു പവൻ സ്വർണവും മുപ്പത്തിനായിരം രൂപയുമാണ് വീട്ടിൽ നിന്ന് കവർന്നത്. ഒരു മാസമായി അബ്ദുൾ റസാഖ് കുടുംബത്തോടൊപ്പം വിദേശത്താണ്. ഇന്ന് രാവിലെ ഇയാളുടെ സഹോദരി വീട് വൃത്തിയാക്കുന്നതിന് വേണ്ടി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisement